മഴ ശക്തം, ഇന്ന് നാലുജില്ലകളില് യെല്ലോ അലര്ട്ട്
സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തില് എറണാകുളം, തൃശൂര്, കോഴിക്കോട്, കണ്ണൂര് എന്നീ ജില്ലകളില് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില് 7 മുതല് 11 സെ.മീ വരെ മഴ ലഭിക്കുമെന്നാണ് കരുതുന്നത്.
ഒറ്റപ്പെട്ടയിടങ്ങളില് ശക്തമായായ മഴയ്ക്കാണ് സാധ്യത. അതേസമയം, ജൂണ് 15 വരെ കേരളത്തില് ഒറ്റപ്പെട്ടയിടങ്ങളില് ഇടിമിന്നലിനും മണിക്കൂറില് 40 മുതല് 50 കി.മീ വരെ വേഗത്തില് വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നുകൂടി മുന്നറിയിപ്പുണ്ട്.
Photo Courtesy : Google/ images are subject to copyright

