സ്ത്രീകളുടെ വ്യാജ അക്കൗണ്ടുകളുണ്ടാക്കി ഹണി ട്രാപ്പില്‍പ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയ സംഘത്തിലെ മൂന്നുപേര്‍ പോലീസ് പിടിയില്‍

സ്ത്രീകളുടെ വ്യാജ അക്കൗണ്ടുകളുണ്ടാക്കി ഹണി ട്രാപ്പില്‍പ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയ സംഘത്തിലെ മൂന്നുപേര്‍ പോലീസ് പിടിയില്‍

നവമാദ്ധ്യമങ്ങളില്‍ സ്ത്രീകളുടെ വ്യാജ അക്കൗണ്ടുകളുണ്ടാക്കി സംസ്ഥാനത്തുടനീളം നൂറുകണക്കിനു പേരെ ഹണി ട്രാപ്പില്‍പ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയ സംഘത്തിലെ മൂന്നു പേര്‍ പുത്തന്‍കുരിശ് പോലീസിന്റെ പിടിയിലായി.
രാമമംഗലം കിഴുമുറി കോളനി തെക്കേപറമ്പില്‍ താമസിക്കുന്ന തൃശൂര്‍ മതിലകം പെരിഞ്ഞനം തേരുപറമ്പില്‍ പ്രിന്‍സ് (23), ഇയാളുടെ പങ്കാളി കിഴുമുറി കോളനി തെക്കേപറമ്പില്‍ അശ്വതി (25), ഇവരോടൊപ്പം താമസിക്കുന്ന കൊട്ടാരക്കര നെടുവത്തൂര്‍ ആര്യഭവനില്‍ അനൂപ് (23) എന്നിവരാണ് പിടിയിലായത്. മൂവരും സിനിമാ മേഖലയിലെ ബൗണ്‍സര്‍മാരാണ്.

ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട എറണാകുളത്തെ സ്വകാര്യകമ്പനി ജീവനക്കാനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് കാല്‍ ലക്ഷത്തോളം രൂപ കവര്‍ന്ന കേസിലാണ് അറസ്റ്റ്. യുവാവ് ഡേറ്റിംഗ് ആപ്പിലൂടെ അനു എന്ന പേരുള്ള യുവതിയുമായി സൗഹൃദം സ്ഥാപിച്ചതാണ് തട്ടിപ്പിന്റെ തുടക്കം. കോലഞ്ചേരി സ്വദേശിനിയാണെന്നും ബംഗളൂരുവില്‍ പഠിക്കുകയാണെന്നും അറിയിച്ചു. ഇപ്പോള്‍ നാട്ടിലുണ്ടെന്നു പറഞ്ഞ് കോലഞ്ചേരിയിലെ ബസ് സ്റ്റോപ്പിലേക്ക് വിളിച്ചുവരുത്തി.

ഇയാള്‍ പെണ്‍സുഹൃത്തിനെ കാത്തുനില്‍ക്കവേ എത്തിയ മറ്റ് രണ്ട് പ്രതികള്‍ പെണ്‍കുട്ടിയുടെ സഹോദരന്മാരെന്നു പറഞ്ഞ് യുവാവിനെ ചോദ്യം ചെയ്തു. തുടര്‍ന്ന് കാറില്‍ ബലമായി കയറ്റിക്കൊണ്ടുപോയി അടിച്ചും കത്തിയും മറ്റും കാണിച്ച് ഭീഷണിപ്പെടുത്തിയും 23,000 രൂപ അക്കൗണ്ടിലേക്ക് അയപ്പിച്ചു. പേഴ്സിലുണ്ടായിരുന്ന പണവും കവര്‍ന്ന ശേഷം റോഡില്‍ ഉപേക്ഷിച്ചു. യുവാവിന്റെ പരാതിയില്‍ പുത്തന്‍കുരിശ് ഡിവൈ.എസ്.പി ടി.ബി. വിജയന്റെ നേതൃത്വത്തില്‍ സി.സി ടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.

വര്‍ഷങ്ങളായി ബംഗളൂരുവിലും ഗോവയിലുമായി താമസിച്ചു വരികയാണ് പ്രതികള്‍. 2021 മുതല്‍ നവമാദ്ധ്യമങ്ങള്‍ വഴി പരിചയപ്പെടുന്നവരെ ഭീഷണിപ്പെടുത്തി ഇവര്‍ പണം തട്ടിയതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.