ആലുവ ചാന്ദ്നി കൊലക്കേസ്; പ്രതി അസ്ഫാക് ആലം കുറ്റം സമ്മതിച്ചു
ചാന്ദ്നി കൊലക്കേസില് പ്രതി അസ്ഫാക് ആലം കുറ്റം സമ്മതിച്ചുവെന്ന് എസ്പി. കുട്ടിയെ മറ്റൊരാള്ക്ക് കൈമാറി എന്നു പറഞ്ഞത് അന്വേഷണം വഴിതെറ്റിക്കാനായിരുന്നു. കൃത്യത്തില് കൂടുതല് പേര് ഉള്പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കും.
കൊലയ്ക്ക് പിന്നിലെ കാരണം ഇനിയും വ്യക്തമല്ലെന്നും എസ്പി പറഞ്ഞു. അതിനിടെ, അസ്ഫാക് ആലത്തെ ആലുവ മാര്ക്കറ്റില് തെളിവെടുപ്പിനെത്തിച്ചിരുന്നുവെങ്കിലും ജനങ്ങളുടെ പ്രതിഷേധം കനത്തതോടെ തെളിവെടുക്കാനാവാതെ പൊലീസ് മടങ്ങി.വന് പൊലീസ് സന്നാഹം ഉണ്ടായിരുന്നിട്ടു കൂടി പൊലീസിന് ജനങ്ങളെ നിയന്ത്രിക്കാനായില്ല. പോലീസ് വാഹനം ജനങ്ങള് തടഞ്ഞതോടെ പ്രതിയുമായി പോലീസ് മടങ്ങുകയായിരുന്നു.
Photo Courtesy : Google/ images are subject to copyright

