ജനന സര്ട്ടിഫിക്കറ്റിലെ പേര് ഇനി മുതിര്ന്ന ശേഷവും മാറ്റാം
നിലവില് 5 വയസ്സു വരെയാണു ജനന രജിസ്റ്ററില് പേര് തിരുത്താന് അനുവാദമുള്ളത്. സ്കൂള് അഡ്മിഷന് രജിസ്റ്ററിലും എസ്എസ്എല്സി ബുക്കിലും ഗസറ്റ് വിജ്ഞാപനം വഴി മാറ്റിയ പേര് ജനന സര്ട്ടിഫിക്കറ്റിലും ജനന രജിസ്റ്ററിലും തിരുത്തല് വരുത്താന് സര്ക്കാര് അനുവാദം നല്കിയിട്ടുണ്ട്. ഒറ്റത്തവണത്തേക്കു മാത്രമേ ഇത് അനുവദിക്കൂ.
ഗസറ്റ് വിജ്ഞാപനപ്രകാരം പേരു തിരുത്തിയാലും ജനന സര്ട്ടിഫിക്കറ്റില് തിരുത്താന് അനുവദിച്ചിരുന്നില്ല. പക്ഷേ വിദേശയാത്ര, തൊഴില് തുടങ്ങിയ ആവശ്യങ്ങള്ക്ക് എസ്എസ്എല്സി, ജനന സര്ട്ടിഫിക്കറ്റുകളില് പേര് വ്യത്യസ്തമായിരിക്കുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നു കണ്ടാണ് സര്ക്കാര് തീരുമാനം മാറ്റിയത്. ഇങ്ങനെ തിരുത്തിനല്കുന്ന പുതിയ ജനന സര്ട്ടിഫിക്കറ്റിലെ അഭിപ്രായക്കുറിപ്പില് ഈ നടപടിക്രമത്തിന്റെ വിവരം രേഖപ്പെടുത്തും.
Photo Courtesy : Google/ images are subject to copyright

