നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

ആലപ്പുഴ ജില്ലയിലെ നൂറനാട് എരുമക്കുഴി സ്വദേശിനി രശ്മി ഭവനില്‍ സുശീലയെയാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ സംഭവത്തില്‍ (50) പന്തളം പോലീസ് അറസ്റ്റ് ചെയ്തത്. പന്തളം മണികണ്ഠന്‍ ആല്‍ത്തറയ്ക്ക് സമീപത്തായി പെട്ടിക്കടയുടെ മറവിലാണ് ഇവര്‍ കച്ചവടം നടത്തിയിരുന്നത്.

105 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് ഇവരില്‍ നിന്നും പോലീസ് പരിശോധനയില്‍ പിടിച്ചെടുത്തത്. വിദ്യാര്‍ത്ഥികളും ഇതര സംസ്ഥാന തൊഴിലാളികളുമാണ് ഇവിടെ പ്രധാനമായും ലഹരി പുകയില തേടിയെത്തുന്നത്.

20 രൂപയില്‍ താഴെയുള്ള വിലയ്ക്ക് ലഭിക്കുന്ന പുകയില്‍ ഉല്‍പ്പന്നങ്ങള്‍ 100 രൂപയ്ക്ക് വരെയാണ് ഇവര്‍ വില്‍ക്കുന്നത്. പന്തളം പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രജീഷ് ടി ഡിയുടെ നേതൃത്വത്തില്‍ എസ് ഐ വിനു വിജയന്‍, വിനോദ് കുമാര്‍ എ എസ് ഐ മഞ്ജു മോള്‍, സി പി ഒ അന്‍വര്‍ഷാ എന്നിവര്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

Photo Courtesy : Google/ images are subject to copyright

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.