വിജയത്തിന്റെ സുഗന്ധം ; ഡോ വിജു ജേക്കബ്

വിജയത്തിന്റെ സുഗന്ധം ; ഡോ വിജു ജേക്കബ്
നമ്മുടെ ജീവിതത്തിൽ, നമ്മെ സ്വാധീനിക്കുന്ന ചിലരെ നാം പലപ്പോഴും കണ്ടുമുട്ടാറുണ്ട്; ചിലർ ഉപദേശങ്ങളിലൂടെ നമ്മെ സ്വാധീനിക്കാറുണ്ട്. മറ്റുചിലർ അവരുടെ പ്രവർത്തികളിലൂടെ നമ്മെ സ്വാധീനിക്കുന്നു. ഇത്തരത്തിൽ നമ്മെ സ്വാധീനിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത ഒരു വ്യക്തിയാണ് സിന്തൈറ്റ് എന്ന സ്ഥാപനത്തെ വളർച്ചയുടെ ഉത്തുംഗശൃങ്ഗത്തിലെത്തിച്ച സുഗന്ധവ്യഞ്ജനരാജാവ് ഡോ വിജു ജേക്കബ്. അദ്ദേഹം എല്ലായ്പോഴും തന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനായി പ്രവർത്തിക്കുന്നു. ഡോ വിജു ജേക്കബുമായി ബന്ധപ്പെടുന്ന എല്ലാവർക്കുമെന്നതുപോലെ സിന്തൈറ്റിലെ ജീവനക്കാർക്കും ഉറപ്പിച്ചുപറയാൻ കഴിയുന്ന തരത്തിൽ നിശബ്ദപ്രചോദകനുമാണ്. 1972- ൽ 20 ജീവനക്കാരുമായി ആരംഭിച്ച ഒരു ചെറിയ സ്ഥാപനം സുഗന്ധവ്യഞ്ജന എക്സ്ട്രാക്റ്റ് കമ്പനികളുടെ ലോകത്തിലെ പ്രശസ്തമായ പേരുകളിലൊന്നായി മാറി. അൻപത് വർഷങ്ങൾ പിന്നിടുമ്പോൾ സിന്തൈറ്റ് ഇൻഡസ്ട്രീസ് അതിന്റെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാൽ ലോകത്തിലെ ഏറ്റവും വലിയ മൂല്യവർദ്ധിത സുഗന്ധവ്യഞ്ജനനിർമ്മാതാക്കളായി മാറിയിരിക്കുന്നു. ഈ വിജയത്തിന് പിന്നിൽ സിന്തൈറ്റ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ ഡോ വിജു ജേക്കബിന്റെ അശ്രാന്തപരിശ്രമമാണെന്നുള്ളത് നിസ്സംശയം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.  
ഇന്ത്യൻ പാചകരീതികളിൽ എപ്പോഴും ഒഴിച്ചുകൂടാനാകാത്ത ഒരു ഘടകമാണ് സുഗന്ധവ്യഞ്ജനങ്ങൾ. നമ്മുടെ രാജ്യം ലോകത്തിലെ ഏറ്റവും വലിയ സുഗന്ധവ്യഞ്ജനോൽപ്പാദകരായി തുടരുന്നു. 1972-ൽ കോലഞ്ചേരിയിൽ സി വി ജേക്കബ് സ്ഥാപിച്ച സിന്തൈറ്റ് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സുഗന്ധദ്രവ്യ എണ്ണകളുടെയും ഒലിയോറെസിൻസിന്റെയും വിതരണക്കാരാണ്. സുഗന്ധദ്രവ്യ എണ്ണകളുടെയും ഒലിയോറെസിൻസിന്റെയും മൊത്തം ബിസിനസ്സിന്റെ 30 ശതമാനത്തിലധികം സിന്തൈറ്റാണ്. ഇന്ത്യയിലെ വിവിധ സൗകര്യങ്ങൾ വർഷങ്ങളായി സജ്ജീകരിച്ചപ്പോൾ, വിദേശ വിപണിയിലേക്കുള്ള സിന്തൈറ്റിന്റെ ആദ്യ കടന്നുകയറ്റമായിരുന്നു ചൈനയിലേത് . മുളകിൽ നിന്ന് ഭക്ഷ്യനിറങ്ങൾ ഉത്പാദിപ്പിക്കുന്നതിനായി 2012-ൽ സിൻജിയാങ്ങിൽ ആദ്യ ഉൽപ്പാദനകേന്ദ്രം സ്ഥാപിച്ചു. ഇന്ത്യയിലും ചൈനയിലും നിർമ്മാണാടിത്തറയുള്ള ഏക ഇന്ത്യൻ കമ്പനിയാണ് സിന്തൈറ്റ്.
ഡോ. വിജു ജേക്കബിന്, മികവിനുള്ള ആഗ്രഹം കുട്ടിക്കാലം മുതൽ തുടങ്ങിയതാണ്. കൊച്ചിയിലെ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ബിരുദപഠനത്തിനായി തിരുവനന്തപുരത്തേക്ക് താമസം മാറ്റി. അദ്ദേഹത്തിന്റെ പിതാവ്, സിന്തൈറ്റ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ സ്ഥാപകനും മാർഗ്ഗദർശ്ശകനുമായ സി വി ജേക്കബ്, മകൻ സ്വാതന്ത്ര്യത്തോടെ വളരാനും സ്വയം മികച്ചവനാകനാമെന്നാഗ്രഹിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്തിരുന്നു. ഡോ. വിജു തൻറെ വിദ്യാഭ്യാസത്തിന് ശേഷം പിതാവിന്റെ ബിസിനസ്സിലേക്ക് പ്രവേശിച്ചു.
സിന്തൈറ്റിൽ ചേർന്ന് അധികം താമസിയാതെ, ബിസിനസ്സ് ഓസ്‌ട്രേലിയയിലേക്ക് വ്യാപിപ്പിക്കുന്നതിനായി ചുമതലപ്പെടുത്തിയപ്പോൾ പിതാവ് അദ്ദേഹത്തിന് ആദ്യത്തെ സ്വതന്ത്ര ചുമതല നൽകി. തന്റെ മാർക്കറ്റിംഗ് മിടുക്ക് വികസിപ്പിക്കാനുള്ള അവസരമായി അദ്ദേഹം അതിനെ ഉപയോഗിച്ചു. താമസിയാതെ അദ്ദേഹം ഓസ്‌ട്രേലിയൻ വിപണിയിൽ പ്രാമുഖ്യമുള്ള ഒരു ഏജൻസിയുമായി ഒരു വ്യാപാരബന്ധം ഉറപ്പിച്ചു. അദ്ദേഹത്തിന്റെ രണ്ട് പ്രധാന നേട്ടങ്ങളിൽ ആദ്യത്തേത് ഇന്ത്യൻ വിപണിയിൽ സുഗന്ധവ്യഞ്ജനങ്ങളും സുഗന്ധവ്യഞ്ജനപ്പൊടികളും അവതരിപ്പിക്കുകയും അതുവഴി വരുമാനം പ്രതിവർഷം 500 കോടി രൂപയായി ഉയർത്തുകയും ചെയ്തു, രണ്ടാമത്തേത് പുഷ്പങ്ങളുടെ സത്ത വേർതിരിച്ചെടുക്കൽ ബിസിനസ്സ് സ്ഥാപിക്കുകയും വികസിപ്പിക്കുകയും ചെയ്തതാണ്. ഇന്ന്, സിന്തൈറ്റ് ലോകമെമ്പാടുമുള്ള പ്രമുഖ പെർഫ്യൂമറി ബ്രാൻഡുകളിലേക്ക് ജമന്തി ഒലിയോറെസിൻസ്, ജാസ്മിൻ അബ്‌സലൂട്ടുകൾ തുടങ്ങി ഇത്തരത്തിലുള്ള മറ്റുൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നു.
ആരംഭകാലത്ത് ഒരുപാട് അവസരങ്ങൾ നഷ്‌ടമായെങ്കിലും, ഒരു സമയത്ത് ഒരു പ്രോജക്റ്റിൽ ഏർപ്പെടാനും അടുത്തതിലേക്ക് പോകുന്നതിന് മുമ്പ് പ്രോജക്റ്റിനെ നന്നായി പരിപോഷിപ്പിക്കാനുമുള്ള തന്റെ പിതാവിന്റെ തത്വശാസ്ത്രവും സമഗ്രതയെയും ഗുണനിലവാരത്തേയും കുറിച്ചുമുള്ള പരിജ്ഞാനം അദ്ദേഹത്തെ പിന്തുണച്ചു. ശരിയായ പ്രോജക്ടുകൾ തിരിച്ചറിയാനും അവയുടെ തന്ത്രപ്രധാനശക്തി മനസ്സിലാക്കാനും അദ്ദേഹവും ടീമും സമയവും പരിശ്രമവും ചിലവഴിച്ചു.സിന്തൈറ്റ് ഒരിക്കലും നിസ്സാരമായി കാണാത്ത ഒരു കാര്യമുണ്ടെങ്കിൽ, അത് അതിന്റെ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരമാണ്. കമ്പനി കർശ്ശനമായ ഗുണനിലവാര-മാനേജ്മെന്റ് സമ്പ്രദായങ്ങൾ പിന്തുടരുന്നു കൂടാതെ ഉൽപ്പന്നങ്ങളുടെ കാർഷിക ഘട്ടത്തിൽ ആരംഭിക്കുന്ന ഒരു മൾട്ടി-ലേയേർഡ് ഗുണനിലവാരനിയന്ത്രണസംവിധാനവും നിലവിലുണ്ട്.
Dr Viju Jacob Uniquetimes
Dr Viju Jacob
 
 വിജുവിന്റെ നേതൃത്വത്തിൽ സുഗന്ധവ്യഞ്ജന, രുചിവിഭവങ്ങളുടെ വ്യാപാരം എന്നിവയ്‌ക്കൊപ്പം, ഇന്ന് 5-സ്റ്റാർ ഡീലക്‌സ് അംഗീകാരമുള്ള ഒരു ടൂറിസ്റ്റ് റിസോർട്ടും കൊച്ചിയിൽ മറ്റൊരു അപ്പാർട്ട്‌മെന്റ് ഹോട്ടലും സ്ഥാപിച്ചുകൊണ്ട് സിന്തൈറ്റ് ഹോസ്പിറ്റാലിറ്റി വ്യവസായത്തിലേക്കും ചുവടുവച്ചു. 1972-ൽ ആരംഭിച്ചത് മുതൽ, കൂടുതൽ കൂടുതൽ ഉൽപ്പന്നങ്ങളും സേവനങ്ങളും ചേർത്തുകൊണ്ട് സിന്തൈറ്റ് ഈ വർഷങ്ങളിലെല്ലാം വിജയകരമായി മുന്നോട്ട്പോയി വളർച്ചകൈവരിച്ചിരിക്കുകയാണ്. സിന്തൈറ്റ് അതിന്റെ ഉപഭോക്താക്കൾക്ക് 500-ലധികം വ്യത്യസ്ത തരം ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നു. 2012-ൽ, ‘കിച്ചൻ ട്രഷേഴ്‌സ്’ എന്ന ബ്രാൻഡിൽ കേരളത്തിലെ ചില്ലറ വിപണിയിൽ മസാലപ്പൊടികൾ അവതരിപ്പിച്ചു. ഇന്ന് 2500 കോടിയിലധികം വാർഷികവിറ്റുവരവുള്ള കേരളത്തിലെ മുൻനിര ബിസിനസ്സ് കോർപ്പറേഷനുകളിലൊന്നാണ് സിന്തൈറ്റ്.
ഒന്നിലധികം ബിസിനസ് ശൃംഖല കൈകാര്യം ചെയ്യുന്നതിനൊപ്പം, ആവശ്യക്കാരെ സഹായിക്കാനും അദ്ദേഹം പ്രതിജ്ഞാബദ്ധനാണ്. കിടപ്പാടമില്ലാത്തവർക്ക് വീടുകൾ നിർമ്മിക്കുന്നതിനും നിർധനർക്ക് ചികിത്സാ ചെലവുകൾ വഹിക്കുന്നതിനുമുള്ള സഹായം നൽകിക്കൊണ്ട് കമ്പനി ജീവനക്കാരെ പരിപാലിക്കുന്നു. സിവി ജെ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് സിന്തൈറ്റിന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്ആർ) പ്രവർത്തനങ്ങൾ നടത്തുന്നത്, ഈ പദ്ധതിവഴി അർഹരായ രോഗികൾക്ക് ചികിത്സയ്ക്കായി ഓരോ ആഴ്ചയും 5 ലക്ഷം രൂപ ചെലവഴിക്കുന്നു. ജീവനക്കാർക്കും അവരുടെ ബന്ധുക്കൾക്കും മാത്രമല്ല കമ്പനിക്ക് പുറത്തുള്ള അർഹരായ ആളുകൾക്കും ഇത്തരം സഹായം നൽകുന്നുണ്ട്. നൂറുകണക്കിന് വിദ്യാർത്ഥികളുടെ വിദ്യാഭ്യാസവും ഫൗണ്ടേഷൻ സ്പോൺസർ ചെയ്യുന്നു. ഇതുകൂടാതെ ഒരു പഞ്ചായത്തിലെ 7,000 കുടുംബങ്ങളെ ഇൻഷ്വർ ചെയ്യുന്ന ആദ്യത്തെ സ്ഥാപനമായി ഫൗണ്ടേഷൻ മാറി.
സിന്തൈറ്റ്, കോവിഡ് -19 പകർച്ചവ്യാധിക്കാലത്ത് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നൽകി. ഇതേ ഫണ്ടിലേക്ക് 2018, 2019 വർഷങ്ങളിൽ പ്രളയദുരിതാശ്വാസത്തിനായി സിന്തൈറ്റ് 60 ലക്ഷം രൂപ സംഭാവന നൽകിയിരുന്നു. 2020 – ൽ കമ്പനിയിലെ ജീവനക്കാർക്കും ജില്ലാ ആശുപത്രി അഡ്മിനിസ്‌ട്രേഷൻ ജീവനക്കാർക്കും പോലീസ് ഡിപ്പാർട്ട്‌മെന്റിലെ ജീവനക്കാർക്കും പിപിഇ കിറ്റുകൾ, സാനിറ്റൈസറുകൾ, മാസ്‌കുകൾ എന്നിവ വിതരണം ചെയ്തുകൊണ്ട് സിന്തൈറ്റ് 40 ലക്ഷം രൂപയുടെ ദുരിതാശ്വാസപ്രവർത്തനങ്ങൾ സ്വയം ഏറ്റെടുത്തു. കൊച്ചിയിലെ പിവിഎസ് ഹോസ്പിറ്റലിൽ കേരള സർക്കാർ സ്ഥാപിച്ച കോവിഡ് അപെക്‌സ് സെന്ററിലേക്ക് 10 ലക്ഷം രൂപ സംഭാവന നൽകി. കൊച്ചിയിലെ ചെല്ലാനത്ത് ചുഴലിക്കാറ്റ് ബാധിതർക്ക് അഞ്ച് ലക്ഷം രൂപയുടെ അവശ്യസാധനങ്ങളുടെ കിറ്റ് നൽകി. സിന്തൈറ്റിലെ എല്ലാ ജീവനക്കാർക്കും, പാവപ്പെട്ട സാമൂഹിക-സാമ്പത്തിക പശ്ചാത്തലത്തിൽ നിന്നുള്ള ഒരു വിഭാഗം പൊതുജനങ്ങൾക്കും വാക്സിനേഷൻ നൽകുകയെന്ന ലക്ഷ്യത്തോടെ ശക്തമായ വാക്സിനേഷൻ ക്യാമ്പയിനും വിജു ആരംഭിച്ചു. അയ്യായിരം ഡോസ് കൊവാക്സിൻ ഭാരത് ബയോടെക്കിൽ നിന്ന് വാങ്ങുകയും അർഹരായ ഗുണഭോക്താക്കൾക്ക് സൗജന്യമായി നൽകുകയും ചെയ്തു. 
ഇന്ത്യൻ രാഷ്ട്രപതിയിൽ നിന്ന് 1984-85 വർഷത്തിൽ മികച്ച കയറ്റുമതിയ്ക്കുള്ള ആദ്യ ദേശീയ അവാർഡ് ഉൾപ്പെടെ നിരവധി നേട്ടങ്ങൾ സിന്തൈറ്റിനെ തേടിയെത്തിയിട്ടുണ്ട്. അതിനുശേഷം, സ്‌പൈസസ് ബോർഡ് ഓഫ് ഇന്ത്യയുടെയും മറ്റ് പ്രമുഖ സംഘടനകളുടെയും നിരവധി അംഗീകാരങ്ങൾ സിന്തൈറ്റ് നേടിയിട്ടുണ്ട്. ബിസിനസ്സ് മേഖലയിലെ അദ്ദേഹത്തിന്റെ സംഭാവനയ്ക്കും വിജയത്തിനും സാമൂഹികപ്രതിബദ്ധതയ്ക്കുമായി 2021-ലെ മൾട്ടി മില്യണയർ ബിസിനസ്സ് അച്ചീവർ (എംബിഎ) അവാർഡ് നൽകി അദ്ദേഹത്തെ ആദരിച്ചു.
ജീവനക്കാരോടുള്ള ടോപ്പ് മാനേജ്‌മെന്റിന്റെ അനുകമ്പ സിന്തൈറ്റ് സംസ്കാരത്തിന്റെ മുഖമുദ്രയാണ്. എല്ലാ ജീവനക്കാരും അവരവരുടെ ജോലിയെ ബഹുമാനിക്കുന്നു, കമ്പനിയിൽ ജോലി ചെയ്യുന്ന ആർക്കും ഡയറക്ടർമാരെ നേരിട്ട് സമീപിക്കാം. ജീവനക്കാരെ അവരുടെ ജോലിയിൽ മികവ് പുലർത്താൻ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, അവരുടെ വ്യക്തിഗത വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് എല്ലാ പിന്തുണയും നൽകുകയും ചെയ്യുന്നുവെന്നതാണ് സിന്തൈറ്റിന്റെ പ്രത്യേകത. 
Dr Viju Jacob Uniquetimes
Dr Viju Jacob
നേരത്തെ സൂചിപ്പിച്ചതുപോലെ, സിന്തൈറ്റിന്റെ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം കമ്പനി ഒരിക്കലും നിസ്സാരമായി കാണുന്നില്ല. സിന്തൈറ്റിന്റെ ഗുണനിലവാര നിയന്ത്രണം ക്ലയന്റ് സ്പെസിഫിക്കേഷനിലെ മാനദണ്ഡങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല; അത് ഇറക്കുമതി ചെയ്യുന്ന രാജ്യത്തിന്റെ നിയന്ത്രണങ്ങളും പാലിക്കുന്നു. ഉൽപ്പന്നത്തിന്റെ സ്റ്റാൻഡേർഡൈസേഷനും സപ്ലൈസിന്റെ സ്ഥിരതയും കമ്പനിയുടെ വിജയത്തിന് അത്യന്താപേക്ഷിത ഘടകങ്ങളാണ്. ഒരു ബിസിനസ് സുസ്ഥിരത പ്ലാൻ നിലവിൽ വരുമ്പോൾ, ഇത് കൈവരിക്കാനാകും. സുസ്ഥിര ലക്ഷ്യത്തിനായുള്ള മാർഗ്ഗനിർദ്ദേശതത്വങ്ങൾ, ഉപഭോക്തൃ കേന്ദ്രീകൃതവും പരിസ്ഥിതി സൗഹൃദവും ആയിരിക്കണമെന്ന് സിന്തൈറ്റ് വിശ്വസിക്കുന്നു.
ഡോ.വിജു ജേക്കബ് ഒരു തികഞ്ഞ ദൈവവിശ്വാസിയാണ്. പ്രാർത്ഥനകൾ വിജുവിന്റെ ജീവിതത്തിലെ പ്രധാന ഭാഗമാണ്. പ്രാർത്ഥനയോടെയാണ് അദ്ദേഹത്തിന്റെ ഓരോ ദിവസവും ആരംഭിക്കുന്നത്. തന്റെ വിജയങ്ങളിൽ ദൈവത്തിന് ഒരു പ്രധാന പങ്കുണ്ടെന്ന് അദ്ദേഹം അടിയുറച്ചു വിശ്വസിക്കുന്നു. തന്റെ പ്രധാനപ്പെട്ട ബിസിനസ്സ് തീരുമാനങ്ങളും മീറ്റിംഗുകളും പ്രാർത്ഥനയിൽ ആരംഭിക്കുന്നുവെന്ന് അദ്ദേഹം ഉറപ്പാക്കുന്നു. പ്രാർത്ഥനയോടെ യോഗം ആരംഭിക്കുമ്പോൾ ശരിയായ വാക്കുകളും ചിന്തകളും തന്നിലേക്ക് വരുമെന്ന് അദ്ദേഹം സമ്മതിക്കുന്നു. വിജയിച്ച ഓരോ വ്യക്തിയുടെയും ജീവിതത്തിൽ, കുടുംബം നിർണ്ണായക പങ്ക് വഹിക്കുന്നു, വിജു ജേക്കബിന് അദ്ദേഹത്തിന്റെ കുടുംബമാണ് സന്തോഷത്തിന്റെയും വിജയത്തിന്റെയും നെടുംതൂൺ. ഭാര്യ മിനി. നീലം വർഗ്ഗീസ്, നീതി വർഗ്ഗീസ് എന്നിവരാണ് മക്കൾ. വിജു തന്റെ വിജയത്തെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം, തന്റെ കുടുംബത്തിനും മുഴുവൻ ടീമിനും അവരുടെ അപാരമായ പിന്തുണയ്ക്കും കഠിനാധ്വാനത്തിനും ക്രെഡിറ്റ് നൽകുന്നു.
ബിസിനസ്സ് രംഗത്തെ പ്രതിബന്ധങ്ങളെ അഭിമുഖീകരിക്കുന്നത് പ്രക്രിയയുടെ ഭാഗമാണെന്നും, തടസ്സങ്ങളോ തിരിച്ചടികളോ തന്നെയോ സഹപ്രവർത്തകരേയോ ഒരിക്കലും തളർത്തിയിട്ടില്ലെന്നും വിജു വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ മന്ത്രം: “നിങ്ങളുടെ തെറ്റുകളിൽ നിന്ന് പഠിക്കുകയും പരാജയങ്ങളെ ഒരു പുഞ്ചിരിയോടെ മറികടക്കുകയും ചെയ്യുകയാണെങ്കിൽ ഒരാൾക്കും നിങ്ങളെ നിരാശപ്പെടുത്താൻ കഴിയില്ല. നിങ്ങളുടെ അറിവ് നിങ്ങളുടേതായി സൂക്ഷിക്കുന്നതിനുപകരം എല്ലായ്‌പ്പോഴും മറ്റുള്ളവരുമായി പങ്കിടുക
Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.