വിമാനത്തിൽ വന്ന് മോഷണം നടത്തിവന്നിരുന്നയാൾ പിടിയിൽ

വിമാനത്തിൽ വന്ന് മോഷണം നടത്തിവന്നിരുന്നയാൾ പിടിയിൽ

വിമാനത്തില്‍ സംസ്ഥാനത്ത് എത്തി മോഷണം നടത്തിയ ശേഷം വിമാനത്തില്‍ സ്വദേശത്തേക്ക് മടങ്ങുന്നത് പതിവാക്കിയ മോഷ്ടാവ് പിടിയില്‍. തലസ്ഥാനത്ത് നിരവധി മോഷണങ്ങള്‍ നടത്തിയ ശേഷം നാട്ടിലേക്ക് മടങ്ങാനെത്തിയ തെലങ്കാന സ്വദേശിയെയാണ് പിടികൂടിയത്. തെളിവുകളൊന്നും ബാക്കി വയ്ക്കാതെ മോഷണം നടത്തി മടങ്ങിയിരുന്ന ഉമപ്രസാദ് എന്നയാളാണ് പിടിയിലായത്. വിമാനത്താവളത്തില്‍ വച്ചാണ് ഇയാള്‍ അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷം കൊച്ചിയിലും സമാനമായ കുറ്റകൃത്യം നടന്നിരുന്നു. കൊച്ചിയിലും പരിസരത്തുമായി പൂട്ടിക്കിടക്കുന്ന വീടുകളില്‍ മോഷണം നടത്തി കൊള്ളമുതലുമായി മടങ്ങിയ ഉത്തരേന്ത്യന്‍ സംഘം കഴിഞ്ഞ വര്‍ഷം പിടിയിലായിരുന്നു.

Photo Courtesy : Google/ images are subject to copyright        

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.