പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു
പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പ് നാമനിര്ദ്ദേശപത്രിക സമര്പ്പിച്ച് യു.ഡി.എഫ് സ്ഥാനാര്ത്ഥി ചാണ്ടി ഉമ്മൻ.തിരുവഞ്ചൂര് രാധാകൃഷ്ണൻ, കെ.സി ജോസഫ് അടക്കമുള്ള നേതാക്കള് കൂടെയുണ്ടായിരുന്നു. പിതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ കല്ലറയില് നാമനിര്ദ്ദേശപത്രിക വെച്ച് പ്രാര്ത്ഥന നടത്തിയ ശേഷമാണ് ചാണ്ടി ഉമ്മൻ എത്തിയത്. ചാണ്ടി ഉമ്മന് തെരഞ്ഞെടുപ്പില് കെട്ടിവെക്കാനുള്ള തുക ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതി മുൻ സി.പി.എം പ്രവര്ത്തകൻ സി.ഒ.ടി നസീറിന്റെ മാതാവാണ് നല്കിയത്. എല്.ഡി.എഫ് സ്ഥാനാര്ത്ഥി ജെയ്ക് സി. തോമസ് ഇന്നലെ നാമനിര്ദേശ പത്രിക സമര്പ്പിച്ചിരുന്നു. വരണാധികാരിയായ കോട്ടയം ആര്.ഡി.ഒ മുൻപാകെയാണ് പത്രിക സമര്പ്പിച്ചത്. ജെയ്കിന് കെട്ടിവെക്കാനുള്ള തുക നല്കിയത് ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റിയാണ്.
Photo Courtesy : Google/ images are subject to copyright

