ഏഷ്യൻ ഗെയിംസിൽ ആദ്യസ്വർണ്ണനേട്ടവുമായി ഇന്ത്യ
ഏഷ്യന്‍ ഗെയിംസില്‍ ആദ്യ സ്വര്‍ണ്ണനേട്ടവുമായി ഇന്ത്യ. പുരുഷ വിഭാഗം 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തിലാണ് സ്വര്‍ണ്ണം നേട്ടം കൈവരിച്ചത്. രുദ്രാംഷ് പാട്ടീല്‍, ഐശ്വരി തോമര്‍, ദിവ്യാന്‍ഷ് പന്‍വാര്‍ എന്നീ നാല് പേര് അടങ്ങിയ സംഘമാണ് കിരീടം സ്വന്തമാക്കിയത്. പാട്ടീലും തോമറും വ്യക്തിഗത ഫൈനലിലേക്കും യോഗ്യത നേടിയിട്ടുണ്ട്. പന്‍വാറും ആദ്യ 8-ല്‍ ഫിനിഷ് ചെയ്തു, പക്ഷേ ഒരു എന്‍ഒസിയില്‍ രണ്ട് പേര്‍ക്ക് മാത്രമേ ഫൈനലില്‍ ഷൂട്ട് ചെയ്യാന്‍ കഴിയൂ. ഇതിനിടയില്‍ തുഴച്ചിലില്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ മറ്റൊരു മെഡല്‍ നേടി, നാല് പുരുഷന്മാര് അടങ്ങിയ വിഭാഗത്തില്‍ വെങ്കലമാണ് നേടിയത്. ജസ്വീന്ദര് സിംഗ്, ഭീം സിംഗ്, പുനിത് കുമാര്‍, ആശിഷ് എന്നിവരാണ് മെഡല്‍ സ്വന്തമാക്കിയത്.
Photo Courtesy : Google/ images are subject to copyright