കേരളത്തിൽ 2018 ൽ സ്ഥിരീകരിച്ച നിപയെക്കാൾ വ്യത്യസ്തമാണ് പുതിയതെന്ന് ഡോ എ എസ് അനൂപ്

കേരളത്തിൽ   2018 ൽ സ്ഥിരീകരിച്ച നിപയെക്കാൾ  വ്യത്യസ്തമാണ്  പുതിയതെന്ന്  ഡോ എ എസ് അനൂപ്

ഇത്തവണ സ്ഥിരീകരിച്ചിരിക്കുന്ന നിപ വൈറസ് 2018 ല്‍ കേരളത്തില്‍ സ്ഥിരീകരിച്ച നിപയെക്കാള്‍ വ്യത്യസ്തമാണെന്ന് ഡോ എ എസ് അനൂപ്. 2018ല്‍ കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് സ്ഥിരീകരിച്ച സമയത്ത് നേതൃനിരയിലുണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകനാണ് ഡോ അനൂപ്. 2018ലെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇത്തവണ ആദ്യം തന്നെ ജാഗ്രത പുലര്‍ത്താന്‍ സാധിച്ചത്. 2018, 2019, 2020 ഔട്ട്‌ബ്രേക്കുകളിലേക്കാള്‍ ഇത്തവണ വ്യത്യാസമുണ്ടെന്നും ഡോ അനൂപ് എ എസ് പറയുന്നു. ടെറോപസ് വിഭാഗത്തിലെ പഴം തീനി വവ്വാലുകളാണ് വൈറസിന്‍റെ സ്രോതസ്സ് എന്നാണ് നിഗമനം. ഇപ്പോള്‍ ഗുരുതര ശ്വാസകോശരോഗങ്ങളുടെ സ്വഭാവത്തിലാണ് കാണപ്പെടുന്നത്. വൈറസിലുണ്ടായ ജനിതക മാറ്റമാണ് ഇതിനു കാരണമെന്നാണ് വിലയിരുത്തല്‍. മാസ്ക് ധരിക്കുകയും വേണ്ട പ്രതിരോധനടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്നും അദ്ദേഹം അറിയിച്ചു.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.