കരുവന്നൂർ പദയാത്ര; സുരേഷ് ഗോപി ഉൾപ്പെടെ 500 പേർക്കെതിരെ കേസ്

കരുവന്നൂർ  പദയാത്ര; സുരേഷ് ഗോപി ഉൾപ്പെടെ 500 പേർക്കെതിരെ കേസ്

കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിനെതിരെവിവിധ രാഷ്ട്രീയപ്പാർട്ടികൾ നടത്തിയ പദയാത്രകളിൽ പങ്കെടുത്ത പ്രമുഖരുൾപ്പെടെ 500 പേർക്കെതിരെ ഇരിങ്ങാലക്കുട പോലീസ് കേസെടുത്തു. സംസ്ഥാന പാതയിൽ ഗതാഗതതടസ്സം സൃഷ്ടിക്കുന്ന രീതിയിൽ പ്രകടനം നടത്തിയതിനാണ് കേസ്. ഗാന്ധിജയന്തി ദിനമായിരുന്ന ഒക്ടോബർ 2 നായിരുന്നു സുരേഷ് ഗോപി നയിച്ച സഹകാരി സംരക്ഷണ പദയാത്ര. കരുവന്നൂർ ബാങ്ക് തട്ടിപ്പിന് എതിരെ കോൺഗ്രസും പദയാത്ര സംഘടിപ്പിച്ചിരുന്നു. പദയാത്രകൾ സംഘടിപ്പിച്ച ബിജെപി, കോൺഗ്രസ് ജില്ലാ ,മണ്ഡലം നേതാക്കൾ ഉൾപ്പെടെ ഇരുപാർട്ടികളിലുമുള്ള കണ്ടാലറിയാവുന്ന 500 ഓളം പേർക്കെതിരെയാണ് കേസ് ചാർജ്ജ് ചെയ്തിരിക്കുന്നത്. കരുവന്നൂരിലെ ആദ്യ പരാതിക്കാരൻ സുരേഷിനെയും തട്ടിപ്പിന് ഇരകളായി മരിച്ചവരുടെ ബന്ധുക്കളെയും പദയാത്രയിൽ ആദരിച്ചിരുന്നു.അതേസമയം കേസെടുത്തത് രാഷ്ട്രീയ പകപോക്കൽ ആണെന്ന് ബിജെപി ആരോപിച്ചു.

Photo Courtesy : Google/ images are subject to copyright       

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.