ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ഹാസ്യനടൻ ബിനു അറസ്റ്റിൽ
വട്ടപ്പറയിൽ കെഎസ്ആർടിസി ബസിൽ സഹയാത്രികക്ക് നേരെ ലൈംഗികാതിക്രമം കാണിച്ചെന്ന പരാതിയിൽ പ്രമുഖ ഹാസ്യനടൻ ബിനു ബി. കമാൽ പിടിയിൽ. ഇന്നലെ വൈകീട്ട് തിരുവനന്തപുരം വട്ടപ്പാറയിലാണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് നിലമേലിലേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിയോട് തൊട്ടടുത്ത സീറ്റിൽവന്നിരിക്കുകയായിരുന്ന പ്രതി അപമര്യാദയായി പെരുമാറുകയും ലൈംഗികാതിക്രമം കാണിക്കുകയുമായിരുന്നു. ശല്യം സഹിക്കാതെ യുവതി ബഹളം വെച്ചതോടെ ബസ് വട്ടപ്പാറ ജങ്ഷനിൽ നിർത്തി. ഇതോടെ ബിനു ബസിൽ നിന്ന് ഇറങ്ങിയോടി. പിന്നാലെ പോയ ബസ് യാത്രക്കാരും സ്ഥലത്തെത്തിയ വട്ടപ്പാറ പൊലീസും നാട്ടുകാരും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Photo Courtesy : Google/ images are subject to copyright