റോബിൻ ബസ് പത്തനംതിട്ടയിൽനിന്ന് പുലർച്ചെ 4 മണിക്ക് പുറപ്പെടാനൊരുങ്ങുന്നു

റോബിൻ ബസ് പത്തനംതിട്ടയിൽനിന്ന് പുലർച്ചെ  4 മണിക്ക് പുറപ്പെടാനൊരുങ്ങുന്നു

ഫെബ്രുവരി 1 മുതൽ റോബിൻ ബസ് പത്തനംതിട്ടയിൽനിന്ന് പുലർച്ചെ 4 മണിക്ക് പുറപ്പെടാനൊരുങ്ങുന്നു. ഇതോടൊപ്പം സർവ്വീസ് അടൂരിലേക്കും നീട്ടുന്നുണ്ട്. പുലർച്ചെ 3.30ന് അടൂരിൽനിന്നു പുറപ്പെടുന്ന ബസ് റാന്നി, എരുമേലി, തൃശൂർ, പാലക്കാട് വഴി രാവിലെ 10.30ന് കോയമ്പത്തൂരിലെത്തും. വൈകിട്ട് 6 ന് കോയമ്പത്തൂരിൽ നിന്നും പുറപ്പെട്ട് പുലർച്ചെ ഒരു മണിക്ക് അടൂരിലെത്തും. കെഎസ്ആർടിസിയുടെ മുന്നിലോടാനുള്ള തീരുമാനം മത്സരമല്ലെന്നു റോബിൻ ബസുടമ ഗിരീഷ് പറഞ്ഞു. രാവിലെ നേരത്തെ കോയമ്പത്തൂരിൽ എത്തണമെന്നാണു യാത്രക്കാരുടെ ആവശ്യം. വൈകിട്ട് നേരത്തെ പുറപ്പെടുന്നതും യാത്രക്കാർക്കു ബുദ്ധിമുട്ടാകുന്നുവെന്ന ആവശ്യം പരിഗണിച്ചാണ് ഈ മാറ്റം. പത്തനംതിട്ടയിൽ രാത്രി സർവ്വീസ് അവസാനിപ്പിക്കുമ്പോൾ തുടർയാത്രാ സൗകര്യമില്ലാതെ യാത്രക്കാർ ബുദ്ധിമുട്ടുന്നതിനാലാണ് എംസി റോഡുമായി ബന്ധിപ്പിക്കാൻ അടൂരിലേക്ക് നീട്ടുന്നതെന്നും ഗിരീഷ് പറഞ്ഞു.

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.