നഗരത്തിൽ ഇറങ്ങിയ കാട്ടാനയെ മയക്കുവെടി വെച്ചു
മാനന്തവാടിയിൽ ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാന തണ്ണീർക്കൊമ്പനെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ മയക്കുവെടിവച്ചു. ആന ഇപ്പോഴും വാഴത്തോട്ടത്തില് തുടരുകയാണ്. വാഹനത്തിൽ കയറ്റാൻ വാഴത്തോട്ടത്തിൽനിന്ന് പുറത്തേക്ക് നൂറു മീറ്റർ ദൂരം നടത്തേണ്ടിവരും. വെടിയേറ്റ ആന അനങ്ങാതെ നിൽക്കുകയാണ്. ആന മയങ്ങിത്തുടങ്ങിയതായാണു ലഭ്യമാകുന്ന വിവരം. ആനയുടെ സമീപത്തേക്ക് ആൾക്കാർപോകുന്നത് വിലക്കിയിട്ടുണ്ട്. താഴെ അങ്ങാടിയിലേക്കു പോകുന്ന വഴികളിൽ ഗതാഗതം നിരോധിച്ചു.
Photo Courtesy: Google/ images are subject to copyright

