വന്ദേഭാരത് എക്‌സ്പ്രസിന്റെ സർവ്വീസ് മംഗലാപുരം വരെ നീട്ടി

വന്ദേഭാരത് എക്‌സ്പ്രസിന്റെ സർവ്വീസ് മംഗലാപുരം വരെ നീട്ടി

വന്ദേഭാരത് എക്‌സ്പ്രസിന്റെ സർവ്വീസ് മംഗലാപുരം വരെ നീട്ടി. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി കാസര്‍കോട്ടേയ്ക്ക് പോകുന്ന വന്ദേഭാരത് എക്‌സ്പ്രസിന്റെ സർവ്വീസാണ് മംഗലാപുരം വരെ നീട്ടിയത്. രാവിലെ 6.15ന് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വൈകിട്ട് 3.05ന് തിരുവനന്തപുരത്തെത്തും. തിരികെ വൈകിട്ട് 4.05ന് തിരുവനന്തപുരത്ത് നിന്ന് തുടങ്ങി 12. 40ന് മംഗലാപുരത്തെത്തും. ട്രെയിന്‍ നമ്പര്‍ 20632/20631 വന്ദേഭാരത് ട്രെയിനാണ് മംഗലാപുരം വരെ നീട്ടിയത്. എന്ന് മുതലാണ് മംഗലാപുരം വരെയുള്ള സര്‍വ്വീസ് ആരംഭിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. ഏറ്റവും ഉചിതമായ സമയത്ത് ഇത് നടപ്പാക്കുമെന്നാണ് ഉത്തരവില്‍ പറയുന്നത്.

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.