പോസ്റ്ററിൽ തൃപ്രയാർ ക്ഷേത്രവും തേവരും; വിഎസ് സുനിൽകുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

പോസ്റ്ററിൽ  തൃപ്രയാർ ക്ഷേത്രവും തേവരും; വിഎസ് സുനിൽകുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

തൃശ്ശൂരിലെ ഇടതുപക്ഷസ്ഥാനാർത്ഥി വിഎസ് സുനിൽകുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ വീണ്ടും പരാതി. തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററിൽ ക്ഷേത്രത്തിന്റെയും വിഗ്രഹത്തിന്റെയും ചിത്രം ഉൾപ്പെടുത്തിയതിനാണ് വിഎസ് സുനിൽകുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയിട്ടുള്ളത്. കെപിസിസി വർക്കിംഗ് പ്രസിഡണ്ടും സിറ്റിംഗ് എംപിയും ആയ ടി എൻ പ്രതാപൻ ആണ് സുനിൽകുമാറിനെതിരെ പരാതി നൽകിയിരിക്കുന്നത്. നേരത്തെ നടൻ ടൊവിനോ തോമസിനൊപ്പം ഉള്ള ഫോട്ടോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചതിന് വി എസ് സുനിൽകുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി ലഭിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ബ്രാൻഡ് അംബാസിഡറായ ടൊവിനോ തോമസിനൊപ്പം ഉള്ള ഫോട്ടോ പ്രചരിപ്പിച്ചതിന് ബിജെപി ആയിരുന്നു പരാതി നൽകിയിരുന്നത്. ടൊവിനോ വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ സിപിഐക്കും വിഎസ് സുനിൽകുമാറിനും താക്കീത് നൽകിയിരുന്നു. ഇപ്പോൾ വീണ്ടും സുനിൽകുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി ലഭിച്ചിരിക്കുകയാണ്. ദൈവത്തിന്റെയോ മതത്തിന്റെയോ ജാതിയുടെയോ പേരിൽ വോട്ട് ചോദിക്കുന്നത് തെരഞ്ഞെടുപ്പ് പേരുമാറ്റച്ചട്ട ലംഘനമാണ്. അത്തരം സാഹചര്യത്തിലാണ് വിഎസ് സുനിൽകുമാർ തൃപ്രയാർ ക്ഷേത്രത്തിന്റെയും തേവരുടെയും ഫോട്ടോ അടിച്ച ഫ്ലക്സുമായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരിക്കുന്നത്.

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.