പെരിയാർ നീന്തിക്കടന്ന് അഞ്ചുവയസുകാരൻ അയാൻ

പെരിയാർ നീന്തിക്കടന്ന്  അഞ്ചുവയസുകാരൻ അയാൻ

പെരിയാറിനെ കീഴടക്കി അഞ്ച് വയസുകാരനായ എൽകെജി വിദ്യാർത്ഥി അയാൻ അഹമ്മദ് . വെറും 50 മിനിറ്റുകൊണ്ടാണ് 780 മീറ്റർ ദൂരം അയാൻ നീന്തിക്കടന്നത്. ആലുവയിലെ നീന്തൽ പരിശീലന കൂട്ടായ്മയാണ് അയാന് പരിശീലനം കൊടുത്തത്. മുങ്ങിമരണങ്ങൾ ഇല്ലാതാക്കാൻ ലക്ഷ്യമിട്ടാണ് നീന്തൽ പരിശീലന കേന്ദ്രം പ്രവർത്തിക്കുന്നത്. ആലുവ മണ്ഡപംകടവിൽ നിന്നും ദേശം കടവിലേക്കാണ് അയാൻ നീന്തി കയറിയത്. വെറും മൂന്ന് മാസം കൊണ്ടാണ് ഈ കൊച്ചുമിടുക്കൻ നീന്തൽ പരിശീലിച്ചത്. ആലുവ കീഴ്മാട് സ്വദേശിയായ നിയാസ് നാസറിന്റെയും ജുനിതയുടെയും മകനാണ് അയാൻ. നീന്തൽ ക്ലബ്ബിലെ പരിശീലകനായ സജിയാണ് അയാനെ നീന്തൽ അഭ്യസിപ്പിച്ചത്. വെറും മൂന്ന് മാസം കൊണ്ട് അഞ്ച് വയസുകാരന് നീന്തൽ പഠിക്കാമെങ്കിൽ ആർക്കും നീന്തൽ പഠിക്കാമെന്ന് സജി പറയുന്നു. 15 വർഷത്തിനുള്ളിൽ 9500 പേരാണ് ഇവിടെ നീന്തൽ അഭ്യസിച്ചിട്ടുള്ളത്.

Photo Courtesy: Google/ images are subject to copyright        

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.