സ്വകാര്യത മാനിച്ച് 82 പേജുകൾ ഒഴിവാക്കി ജസ്റ്റിസ് കെ ഹേമ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് ഇന്ന് പുറത്തുവിടും

സ്വകാര്യത മാനിച്ച് 82 പേജുകൾ ഒഴിവാക്കി  ജസ്റ്റിസ് കെ ഹേമ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് ഇന്ന് പുറത്തുവിടും

ചലച്ചിത്ര മേഖലയിൽ വനിതകൾക്ക് നേരിടേണ്ടിവരുന്ന ദുരനുഭവങ്ങളെക്കുറിച്ചു പഠിച്ച ജസ്റ്റിസ് കെ ഹേമ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് ഇന്ന് പുറത്തുവിടും. അഞ്ചു വർഷങ്ങൾക്ക് ശേഷമാണ് റിപ്പോർട്ട് പുറത്തുവരുന്നത്. വിവരാവകാശ കമ്മിഷന്‍റെ ഉത്തരവ് അനുസരിച്ച് വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കിയാണ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുക. ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും അത് പുറത്തുവിടാത്തതിനെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങളുയർന്നിരുന്നു. റിപ്പോർട്ട് ആവശ്യപ്പെട്ട് കമ്മിഷന് അപ്പീലും പരാതിയും നൽകിയ 5 പേർക്ക് 233 പേജുകൾ ഉൾപ്പെടുന്ന ഭാഗം ഇന്ന് 4 മണിയോടെയാണ് കൈമാറുക.

 

Photo Courtesy: Google/ images are subject to copyright        

                   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.