ചൂട് കൂടുന്നു;സംസ്ഥാനത്ത് ജോലി സമയം പുന:ക്രമീകരിച്ചു

ചൂട് കൂടുന്നു;സംസ്ഥാനത്ത് ജോലി സമയം പുന:ക്രമീകരിച്ചു

സംസ്ഥാനത്ത് ചൂട് കൂടുന്നു. ഇതേ തുടർന്ന് ജോലി സമയം പുന: ക്രമീകരിച്ച് ലേബർ കമ്മീഷണർ ഉത്തരവിറക്കി. ചൂടിനെ തുടർന്നുള്ള ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുന്ന സന്ദർഭം ഒഴിവാക്കുന്നതിന് വേണ്ടിയാണ് ലേബർ കമ്മീഷണർ നടപടി സ്വീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 12 മുതൽ 3 മണിവരെ തൊഴിലാളികൾക്ക് വിശ്രമം നൽകണമെന്നാണ് ലേബർ കമ്മീഷണർ നൽകിയിരിക്കുന്ന നിർദ്ദേശം. ജോലി സമയം രാവിലെ ഏഴിനും വൈകീട്ട് ഏഴിനും ഇടയിലുള്ള എട്ട് മണിക്കൂറായി നിയന്ത്രിക്കണം. മെയ് 10 വരെ ഈ നിയന്ത്രണം തുടരുമെന്ന് ലേബർ കമ്മീഷണർ അറിയിച്ചു. നിലവിൽ സംസ്ഥാനത്ത് ഉച്ച സമയങ്ങളിൽ അതികഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. സാധാരണ താപനിലയെക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെയാണ് താപനിലയിൽ വർദ്ധനവ് രേഖപ്പെടുത്തുന്നത്. ഇത്രയും ഉയർന്ന താപനിലയിൽ പുറത്ത് ഇറങ്ങിയാൽ സൂര്യഘാതം ഉൾപ്പെടെ ഉണ്ടാകും. ഇത് ഒഴിവാക്കാനാണ് ലേബർ കമ്മീഷണറുടെ പുതിയ തീരുമാനം. നിർമ്മാണ മേഖലയിലും റോഡ് നിർമ്മാണ ജോലിക്കാർക്കിടയിലും കർശ്ശനമായി സമയക്രമീകരണം നടപ്പാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് ഇക്കുറി അതിശക്തമായ ചൂടാണ് അനുഭവപ്പെടുക എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. അന്തരീക്ഷതാപനില പതിവിന് വിപരീതമായി ഉയർന്ന നിലയിൽ എത്തും. 40 ഡിഗ്രിയ്ക്ക് മുകളിൽ അന്തരീക്ഷതാപനില രേഖപ്പെടുത്താനാണ് സാദ്ധ്യതയെന്നും കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ സൂര്യാഘാതവും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകുന്നത് തടയുന്നതിനായി കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ കർശ്ശനമായി പാലിക്കാം.

നിർദ്ദേശങ്ങൾ

* പകൽ 11 am മുതൽ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
* പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
* നിർജ്ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകൽ സമയത്ത് ഒഴിവാക്കുക.
* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.