മുഖ്യമന്ത്രിയുടെ ഗള്ഫ് പര്യടനം; അനുമതി നിഷേധിച്ച് വിദേശകാര്യമന്ത്രാലയം.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഗള്ഫ് പര്യടനത്തിന് അനുമതി നിഷേധിച്ച് വിദേശകാര്യമന്ത്രാലയം. അനുമതി നിഷേധിച്ചുകൊണ്ടുള്ള അറിയിപ്പ് സംസ്ഥാന സര്ക്കാരിന് ലഭിച്ചു. പ്രത്യേകിച്ച് കാരണമൊന്നും ചൂണ്ടിക്കാട്ടാതെയാണ് അനുമതി നിഷേധിച്ചത്. അനുമതി നിഷേധിച്ച കാരണത്തെക്കുറിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയം വിശദീകരണം നല്കിയിട്ടില്ല.
ഒക്ടോബര് 16 വ്യാഴാഴ്ച മുതല് നവംബര് ഒന്പതുവരെയായിരുന്നു പര്യടനം നിശ്ചയിച്ചിരുന്നത്. മന്ത്രി സജി ചെറിയാനും മുഖ്യമന്ത്രിക്കൊപ്പം പോകാന് പദ്ധതി ഇട്ടിരുന്നു. പ്രവാസികള്ക്കായി ഇടതുസര്ക്കാര് ചെയ്ത കാര്യങ്ങളും പുതിയ പദ്ധതികളും വിശദീകരിക്കുക, നോര്ക്ക, മലയാളം മിഷന് പരിപാടികളില് പങ്കെടുക്കുക എന്നിവയായിരുന്നു സന്ദര്ശനത്തിന്റെ ലക്ഷ്യം.
Photo Courtesy: Google/ images are subject to copyright

