ഇന്‍ഡിഗോ ഓഹരിയില്‍ കനത്ത ഇടിവ്; ആറുദിവസത്തിനിടെ നിക്ഷേപകര്‍ക്ക് നഷ്ടം 37,000 കോടി

ഇന്‍ഡിഗോ ഓഹരിയില്‍ കനത്ത ഇടിവ്; ആറുദിവസത്തിനിടെ നിക്ഷേപകര്‍ക്ക് നഷ്ടം 37,000 കോടി

ഇന്ത്യയിലെ പ്രമുഖ സ്വകാര്യ വിമാനക്കമ്പനിയായ ഇന്‍ഡിഗോ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയതിനെ തുടര്‍ന്ന് കമ്പനിയുടെയും ഓഹരിയുടെയും മൂല്യത്തിലും കനത്ത തകര്‍ച്ചയാണ് ഇന്ന് രേഖപ്പെടുത്തപ്പെട്ടത്.

തിങ്കളാഴ്ചത്തെ വ്യാപാരത്തില്‍ മാത്രം ഇന്‍ഡിഗോയുടെ ഓഹരി വിലയില്‍ 10 ശതമാനത്തോളം ഇടിവ് സംഭവിച്ചു. കഴിഞ്ഞ ആറ് ദിവസത്തിനിടെ മാത്രം നിക്ഷേപകര്‍ക്ക് നഷ്ടമായത് ഏകദേശം 37,000 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡിജിസിഎ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതും സര്‍വീസുകള്‍ തുടര്‍ന്നും വൈകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. വിമാന സര്‍വീസുകള്‍ നിശ്ചിതമായി നടത്താനുള്ള പ്രവര്‍ത്തനക്ഷമതയിലുണ്ടായ വീഴ്ച, പൈലറ്റുമാരുടെ കുറവ്, ഫ്ലൈറ്റ് ഡ്യൂട്ടി സമയക്രമത്തിലെ അസന്തുലിതത്വം, സാങ്കേതിക തകരാറുകള്‍ എന്നിവയാണ് ഇന്‍ഡിഗോയെ ഈ നിലയിലേക്കെത്തിച്ചതെന്നാണ് ഡിജിസിഎ ചൂണ്ടിക്കാണിക്കുന്നത്.

നേരത്തേ രാജ്യത്ത് നൂറിലധികം ഇന്‍ഡിഗോ സര്‍വീസുകള്‍ റദ്ദാക്കിയിരുന്നുവെന്നും നിരവധി വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ മണിക്കൂറുകളോളം കുടുങ്ങിയിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

 

 

 

 

Photo Courtesy: Google/ images are subject to copyright

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.