രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക താത്കാലികമായി മാറ്റിവെച്ചു; വീടിന്റെ വിവരങ്ങൾ ഒഴിവാക്കിയെന്ന കോൺഗ്രസ് പരാതി

രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക താത്കാലികമായി മാറ്റിവെച്ചു; വീടിന്റെ വിവരങ്ങൾ ഒഴിവാക്കിയെന്ന കോൺഗ്രസ് പരാതി

നേമം നിയോജകമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖറുടെ നാമനിർദേശ പത്രിക സൂക്ഷ്മപരിശോധനയ്ക്കിടെ താത്കാലികമായി മാറ്റിവെച്ചു. ബെംഗളൂരുവിലെ ഒരു വീടിന്റെ വിവരങ്ങൾ പത്രികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന പരാതിയുമായി കോൺഗ്രസ് രംഗത്തെത്തിയതിനെത്തുടർന്നാണ് നടപടി.

ബെംഗളൂരുവിലുള്ള ഏകദേശം 200 കോടി രൂപ വിലമതിക്കുന്ന വീടിന്റെ വിവരങ്ങൾ നാമനിർദേശ പത്രികയിൽ നൽകിയിട്ടില്ലെന്നാണ് കോൺഗ്രസിന്റെ ആരോപണം. വീടിന് അടച്ച കരത്തിന്റെ രസീതുകൾ ഉൾപ്പെടെയുള്ള രേഖകൾ സഹിതമാണ് കോൺഗ്രസ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി സമർപ്പിച്ചത്.

പരാതിയെ തുടർന്ന് പത്രിക താത്കാലികമായി മാറ്റിവെച്ചിരിക്കുകയാണ്. നാമനിർദേശ പത്രിക സ്വീകരിക്കണമോയെന്ന കാര്യത്തിൽ ഒരു മണിക്കൂറിനുള്ളിൽ തീരുമാനമുണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് അധികൃതർ അറിയിച്ചു.

അതേസമയം, നേമം മണ്ഡലത്തിൽ ബിജെപിക്ക് ലഭിക്കുന്ന മുന്നേറ്റത്തിന്റെ ഭയമാണ് കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ഇത്തരം ആരോപണങ്ങൾക്ക് പിന്നിലെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.