വിവാഹിതൻ മറ്റൊരു സ്ത്രീക്കൊപ്പം താമസിക്കുന്നത് കുറ്റകരമല്ല; വ്യക്തിസ്വാതന്ത്ര്യത്തിന് മുൻതൂക്കം നൽകി അലഹബാദ് ഹൈക്കോടതി

വിവാഹിതൻ മറ്റൊരു സ്ത്രീക്കൊപ്പം താമസിക്കുന്നത് കുറ്റകരമല്ല; വ്യക്തിസ്വാതന്ത്ര്യത്തിന് മുൻതൂക്കം നൽകി അലഹബാദ് ഹൈക്കോടതി

വ്യക്തിസ്വാതന്ത്ര്യവും സാമൂഹിക ധാർമ്മികതയും തമ്മിലുള്ള വേർതിരിവ് വ്യക്തമാക്കിക്കൊണ്ട് അലഹബാദ് ഹൈക്കോടതിയുടെ സുപ്രധാന വിധി. വിവാഹിതനായ ഒരു പുരുഷൻ മറ്റൊരു സ്ത്രീയോടൊപ്പം ലിവിങ്-ടുഗെദർ (Living-together) ബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമല്ലെന്ന് കോടതി ഉത്തരവിട്ടു. പൗരന്മാരുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കാനുള്ള കോടതിയുടെ കടമയെ മറികടക്കാൻ സാമൂഹിക ധാർമ്മികതയ്ക്ക് കഴിയില്ലെന്ന് ജസ്റ്റിസ് ജെ.ജെ. മുനീർ, ജസ്റ്റിസ് തരുൺ സക്‌സേന എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

ഷാജഹാൻപൂർ സ്വദേശികളായ യുവതിയും വിവാഹിതനായ യുവാവും നൽകിയ സംരക്ഷണ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഈ നിരീക്ഷണം. യുവതിയെ തട്ടിക്കൊണ്ടുപോയി എന്ന് ആരോപിച്ച് യുവാവിനെതിരെ വീട്ടുകാർ ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 87 പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, തങ്ങൾ സ്വന്തം ഇഷ്ടപ്രകാരമാണ് ഒന്നിച്ച് ജീവിക്കുന്നതെന്നും വീട്ടുകാരിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഇരുവരും കോടതിയെ സമീപിച്ചത്.

പ്രായപൂർത്തിയായ രണ്ട് വ്യക്തികൾ ഒന്നിച്ച് ജീവിക്കാൻ തീരുമാനിക്കുന്നത് അവരുടെ സ്വകാര്യതയുടെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ഭാഗമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു വ്യക്തിയുടെ ജീവിതരീതി സമൂഹത്തിന് അപ്രിയമാണെന്ന കാരണത്താൽ നിയമപരമായ സംരക്ഷണം നിഷേധിക്കാനാവില്ലെന്നും കോടതി കൂട്ടിച്ചേർത്തു. ഹർജിക്കാർക്കെതിരെയുള്ള എഫ്.ഐ.ആർ റദ്ദാക്കാനും അവർക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കാനും കോടതി ഉത്തരവിട്ടു.

 

 

 

 

 

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.