അസമിൽ വ്യോമസേനയുടെ സുഖോയ് വിമാനം തകർന്നു; രണ്ടു പൈലറ്റുകൾക്ക് വീരമൃത്യു
അസമിൽ ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുകൾക്ക് വീരമൃത്യു. സ്‌ക്വാഡ്രൺ ലീഡർ അനുജും ഫ്‌ലൈറ്റ് ലഫ്റ്റനന്റ് പുര്‍വേഷ് ദുരഗ്കറും ആണ് അപകടത്തിൽ ജീവൻ നഷ്ടമായത്.
ഇന്നലെ നടന്ന പരിശീലന പറക്കലിനിടെയാണ് വിമാനം തകർന്നുവീണതെന്നാണ് പ്രാഥമിക വിവരം. അപകടം നടന്ന ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ലെന്ന് അധികൃതർ അറിയിച്ചു.
അസമിലെ ജോര്‍ഹട്ട് വ്യോമ താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം കുന്നിന്‍ പ്രദേശത്ത് തകര്‍ന്നുവീണുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇന്നലെ രാത്രി 7.42നാണ് റഡാറില്‍നിന്ന് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. ഇരട്ട സീറ്റ് യുദ്ധവിമാനമാണ് സുഖോയ് 30 എംകെഐ. പതിവ് പരിശീലന പറക്കലിനിടയാണ് യുദ്ധവിമാനം കാണാതായത്.
രാജ്യസുരക്ഷയ്ക്കായി സേവനം അനുഷ്ഠിക്കുന്നതിനിടെ ജീവൻ അർപ്പിച്ച ഇരുവരുടെയും വിയോഗത്തിൽ ഇന്ത്യൻ വ്യോമസേന ആഴത്തിലുള്ള അനുശോചനം രേഖപ്പെടുത്തി. ധീരരായ ഈ പൈലറ്റുകളുടെ കുടുംബങ്ങൾക്ക് വ്യോമസേന പിന്തുണ നൽകുമെന്ന് അധികൃതർ വ്യക്തമാക്കി.
Photo Courtesy: Google/ images are subject to copyright

