ജസ്‌ലിയയുടെ അപകടമരണം: പ്രതിയായ ഡോക്ടർ സിറിയക് ജോർജ് പിടിയിൽ

ജസ്‌ലിയയുടെ അപകടമരണം: പ്രതിയായ ഡോക്ടർ സിറിയക് ജോർജ് പിടിയിൽ

അങ്കമാലി മോർണിംഗ് സ്റ്റാർ കോളേജിലെ ബി.കോം വിദ്യാർത്ഥിനി ജസ്‌ലിയ ജോൺസൺ വാഹനാപകടത്തിൽ മരിച്ച കേസിൽ പ്രതിയായ ഡോക്ടർ സിറിയക് ജോർജ് പിടിയിലായി. അപകടം നടന്നതിന് ശേഷം ഒളിവിൽ പോയിരുന്ന സിറിയക്കിനെ ആറാം ദിവസം വാഗമണ്ണിൽ നിന്നാണ് പൊലീസ് പിടികൂടിയത്.

അപകടത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോയതായി പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതിയെ കണ്ടെത്തുന്നതിനായി വ്യാപകമായ തിരച്ചിൽ തുടരുന്നതിനിടെയാണ് വാഗമണ്ണിൽ നിന്ന് സിറിയക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇതിനിടെ, സിറിയക് ജോർജിനെ ഒളിവിൽ പോകാൻ സഹായിച്ചതിന് അദ്ദേഹത്തിന്റെ പിതാവ് ജോർജ് മാത്യുവിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കെ പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

നേരത്തെ കോട്ടയം അതിരമ്പുഴയിലെ വീട്ടിൽ പോലീസെത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് സിറിയക്കിന്റെ പിതാവ് ജോർജിനെ അങ്കമാലി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സിറിയക്കിന് ഒളിവിൽ പോകാൻ ആവശ്യമായ എല്ലാ സഹായവും ഇയാൾ നൽകിയതായി ഫോൺ പരിശോധിച്ചതിൽ നിന്ന് പോലീസിന് വ്യക്തമായി.

ഇതുമായി ബന്ധപ്പെട്ട രേഖകളും പോലീസിന് ലഭിച്ചതായി വിവരം. വ്യാഴാഴ്ച കേസിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച് സിറിയക് കോട്ടയം സെഷൻസ് കോടതിയെ സമീപിച്ചിരുന്നു. ജാമ്യാപേക്ഷക്കെതിരെ റിപ്പോർട്ട് പോലീസ് ഇന്ന് കോടതിയിൽ സമർപ്പിക്കാൻ തയ്യാറെടുക്കുന്നതിനിടയിലാണ് അറസ്റ്റ് നടന്നത്.

സംഭവം വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. കേസിന്റെ തുടർ അന്വേഷണങ്ങൾ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

 

 

 

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.