നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗറിലെ ജെവാറിൽ 11,200 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ഈ വിമാനത്താവളം ഡൽഹി-എൻ‌സി‌ആർ മേഖലയിലെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളമാണ്. നിലവിൽ ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കാൻ പുതിയ വിമാനത്താവളം സഹായിക്കും. ആധുനിക സൗകര്യങ്ങളോടെ ഒരുക്കിയിരിക്കുന്ന ടെർമിനൽ കെട്ടിടം സന്ദർശിച്ച പ്രധാനമന്ത്രി, തുടർന്ന് നടന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്തു.

വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഇന്ന് നടന്നുവെങ്കിലും വാണിജ്യ വിമാന സർവീസുകൾ ഏപ്രിൽ പകുതിയോടെ മാത്രമേ ആരംഭിക്കുകയുള്ളൂ. ആദ്യഘട്ടത്തിൽ ഇൻഡിഗോ, ആകാസ എയർ, എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയ വിമാനക്കമ്പനികളാണ് ആഭ്യന്തര സർവീസുകൾ നടത്താൻ തയ്യാറെടുക്കുന്നത്. പൂർണതോതിലുള്ള നിർമ്മാണം പൂർത്തിയാകുമ്പോൾ രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമായി നോയിഡയിലേത് മാറും. നാല് കിലോമീറ്റർ നീളമുള്ള റൺവേയും നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രത്യേകതയാണ്.

പ്രതിവർഷം 1.2 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ളതാണ് ഉദ്ഘാടനം ചെയ്യപ്പെട്ട ഒന്നാം ഘട്ടം. ഭാവിയിൽ ഇത് 7 കോടി യാത്രക്കാരെ വരെ ഉൾക്കൊള്ളാൻ കഴിയുന്ന രീതിയിൽ വികസിപ്പിക്കും. 3000 ഏക്കറിലാണ് വിമാനത്താവളം നിർമ്മിച്ചിരിക്കുന്നത്. ഉത്തർപ്രദേശിന്റെ വ്യാവസായിക-സാമ്പത്തിക വികസനത്തിന് ഈ പുതിയ വ്യോമയാന കേന്ദ്രം വലിയ കുതിപ്പേകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

 

 

 

 

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.