കാലിഫോർണിയയിൽ കാട്ടുതീ പടരുന്നു; ആയിരക്കണക്കിന് ഏക്കർ ചാമ്പലായി, ജനങ്ങളെ ഒഴിപ്പിക്കുന്നു

കാലിഫോർണിയയിൽ കാട്ടുതീ പടരുന്നു; ആയിരക്കണക്കിന് ഏക്കർ ചാമ്പലായി, ജനങ്ങളെ ഒഴിപ്പിക്കുന്നു

അമേരിക്കയിലെ കാലിഫോർണിയ സ്റ്റേറ്റിലെ റിവർസൈഡ് കൗണ്ടിയിൽ കാട്ടുതീ ആളിപ്പടരുന്നു. കനത്ത ചൂടും മണിക്കൂറിൽ 50 മൈൽ വേഗതയിൽ വീശുന്ന ശക്തമായ കാറ്റും തീ നിയന്ത്രണാതീതമായി പടരാൻ കാരണമായി. ഇതിനകം തന്നെ 4,000 ഏക്കറിലധികം വനഭൂമി തീ വിഴുങ്ങിക്കഴിഞ്ഞു. വേനൽക്കാലത്തെ കടുത്ത ഉഷ്ണതരംഗവും കാറ്റുമാണ് സ്ഥിതിഗതികൾ വഷളാക്കിയത്.

തീ ജനവാസ മേഖലകളിലേക്കും കെട്ടിടങ്ങളിലേക്കും പടരാൻ സാധ്യതയുള്ളതിനാൽ, അപകടമേഖലയിലുള്ള താമസക്കാരോട് അടിയന്തരമായി വീടുകൾ ഒഴിഞ്ഞുപോകാൻ അധികൃതർ നിർദ്ദേശം നൽകി. സാധാരണയായി വേനൽക്കാലത്താണ് കാലിഫോർണിയയിൽ കാട്ടുതീ പതിവെങ്കിലും, ഇത്തവണ വസന്തകാലത്ത് തന്നെ ഇത്ര വലിയ തീപിടുത്തം ഉണ്ടായത് വനംവകുപ്പിനെയും കാലാവസ്ഥാ വിദഗ്ധരെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഈ ഭാഗത്ത് ഒരേസമയം രണ്ട് വൻ തീപിടുത്തങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളിലും ചൂട് കൂടാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത തുടരുകയാണ്.

അഗ്നിശമന സേനാംഗങ്ങൾ തീ അണയ്ക്കാൻ കഠിനശ്രമം നടത്തുന്നുണ്ടെങ്കിലും ശക്തമായ കാറ്റ് തടസ്സമാകുന്നുണ്ട്. ജനങ്ങളോട് ജാഗ്രത പാലിക്കാനും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും പ്രാദേശിക ഭരണകൂടം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

 

 

 

 

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.