ടീൻ ഇന്ത്യ ഗ്ലാം വേൾഡ് 2026 കിരീടം സ്വന്തമാക്കി അദിത്രി ഗൗരി

ടീൻ ഇന്ത്യ ഗ്ലാം വേൾഡ് 2026 കിരീടം സ്വന്തമാക്കി അദിത്രി ഗൗരി

കൊച്ചി: രാജ്യത്തിൻ്റെ വിവിധ കോണുകളിൽ നിന്നുള്ള കൗമാരക്കാരായ പ്രതിഭകൾ മാറ്റുരച്ച യൂണീക് ടൈംസ് & ഡി ക്യൂ വാച്ചസ് ‘ടീൻ ഇന്ത്യ ഗ്ലാം വേൾഡ് 2026’ മത്സരത്തിൽ അദിത്രി ഗൗരി (കേരളം) വിജയിയായി. പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് സംഘടിപ്പിച്ച മത്സരത്തിന്റെ ഗ്രാന്റ് ഫിനാലെ കൊച്ചി ലേ മെറിഡിയനിൽ വർണാഭമായി നടന്നു.

13 നും 18 നും ഇടയിൽ പ്രായമുള്ള മിടുക്കികളായ മത്സരാർത്ഥികൾ അണിനിരന്ന വേദിയിൽ, ഭാനു ഭാസ്കരൻ (കേരളം) ഫസ്റ്റ് റണ്ണറപ്പായും ഐശ്വര്യ അഷീദ് (കേരളം ) സെക്കൻഡ് റണ്ണറപ്പായും കിരീടം ചൂടി. കഴിഞ്ഞ വർഷത്തെ വിജയി അലോണ എയ്ഞ്ചേൽ ജെയിംസ് വിജയിയെ കിരീടമണിയിച്ചു. ഡോ. അജിത് രവിയുടെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വത്തിൽ അങ്ങേയറ്റം പ്രൗഢഗംഭീരമായി സംഘടിപ്പിച്ച ഈ ഇവന്റ്, പരമ്പരാഗത സൗന്ദര്യമത്സര രീതികളെ തിരുത്തിക്കുറിക്കുന്നതായിരുന്നു. ബാഹ്യസൗന്ദര്യത്തിനപ്പുറം കൗമാരക്കാരുടെ ആത്മവിശ്വാസവും പ്രതിഭയും വ്യക്തിത്വവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പെഗാസസ് ഈ വേദി ഒരുക്കിയത്. ഫസ്റ്റ് റണ്ണറപ്പിന് 2023 ടീൻ ഇന്ത്യ ഗ്ലാo വേൾഡ് ഇഷാനി ലൈജുവും , സെക്കൻഡ് റണ്ണറപ്പിനെ സാജ് ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് ഡയറക്ടർ ആനി വർഗീസും, പറക്കാട്ട് ജൂവെൽസ് എംഡി പ്രീതി പറക്കാട്ടും ചേർന്ന് കിരീടം അണിയിച്ചു.

പേജന്റ് വിജയിയും പേഴ്സണാലിറ്റി ഡെവലപ്മെന്റ് മെൻ്ററുമായ ഗീതു ക്രിസ്റ്റി, മിസിസ് ഇന്ത്യ ഗ്ലോബൽ & മിസിസ് ഗ്ലാം വേൾഡ് 2023 വിജയി പൂജ മോഹൻ, മിസിസ് ഇന്ത്യ ഗ്ലോബൽ 2026 ഡോ. വർണ സമ്പത്ത്, സെലിബ്രിറ്റി ഫാഷൻ ഫോട്ടോഗ്രാഫർ റെജി ഭാസ്കർ എന്നിവരടങ്ങിയ പ്രഗത്ഭ ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്.

 

സബ്‌ടൈറ്റിൽ വിജയികൾ:

ടീൻ ഇന്ത്യ പോപ്പുലാരിറ്റി ക്വീൻ – അമേയ പി ഡി

ടീൻ ഇന്ത്യ ടാലന്റ് – ഐശ്വര്യ അഷീദ്

ടീൻ ഇന്ത്യ ഇൻസ്പയറിംഗ് – അനെയാ തെരേസ് ബിജു

ടീൻ ഇന്ത്യ വൈവേഷ്യസ് – കാഞ്ചന എസ്‌

ടീൻ ഇന്ത്യ റാംപ് വോക്ക് – റിതു രാകേഷ്

ടീൻ ഇന്ത്യ കൺജീനിയാലിറ്റി – സഞ്ജന എസ്

ടീൻ ഇന്ത്യ ഫാഷനിസ്റ്റ – ഭാനു ഭാസ്‌കർ

എഫ്.ഐ.സി.എഫ് (FICF), സാജ് ഗ്രൂപ്പ് ഹോട്ടൽസ് ആൻഡ് റിസോർട്ട്സ്, അൽകാസർ വാച്ചസ്, വൈബ് മൂന്നാർ, പാറക്കാട്ട് റിസോർട്ട്സ്, ബ്രൈറ്റ് ഔട്ട്ഡോർ മീഡിയ ലിമിറ്റഡ് എന്നിവരായിരുന്നു ഇവന്റിന്റെ പവേർഡ് ബൈ പാർട്ണർമാർ. ഡി ക്യൂ 78 TFM ഗ്രേഡ് വൺ സോപ്പ്, ഐശ്വര്യ ഔട്ട്ഡോർ മീഡിയ, യൂറോപ്പ് ടൈംസ്, UT വേൾഡ്, ടൈംസ് ന്യൂ, uniquetimes.org, വികാസ് VKS മേക്കപ്പ് ആർട്ടിസ്റ്റ്, സ്നാപ്ഷോട്ട് വെഡ്ഡിംഗ് കമ്പനി, JD ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി, അക്ഷയ് ഇൻകോ, ഗ്രീൻ മീഡിയ, VKS ബ്യൂട്ടി ആൻഡ് ബ്രൈഡൽ ലോഞ്ച് എന്നിവർ സഹ-പങ്കാളികളായിരുന്നു.

 

 

വെറുമൊരു സൗന്ദര്യമത്സരത്തിനപ്പുറം, കൗമാരക്കാരായ മത്സരാർത്ഥികളുടെ ആത്മവിശ്വാസം ഉയർത്താനും അവരുടെ നേതൃപാടവവും കഴിവുകളും വികസിപ്പിക്കാനുമുള്ള പ്രൊഫഷണൽ വേദിയാണ് ടീൻ ഇന്ത്യ ഗ്ലാം വേൾഡിലൂടെ പെഗാസസ് ഗ്ലോബൽ ഒരുക്കിയത്.

 

 

 

 

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.