ക്ഷേമ പെൻഷൻ ഇനി നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക്; വീട്ടിലെത്തിച്ചു നൽകുന്നത് കിടപ്പുരോഗികൾക്ക് മാത്രം

ക്ഷേമ പെൻഷൻ ഇനി നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക്; വീട്ടിലെത്തിച്ചു നൽകുന്നത് കിടപ്പുരോഗികൾക്ക് മാത്രം

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ വിതരണ രീതിയിൽ നിർണായക മാറ്റവുമായി ധനവകുപ്പ്. സഹകരണ ബാങ്കുകൾ വഴി ഗുണഭോക്താക്കളുടെ വീട്ടിലെത്തിച്ച് നൽകുന്നതിന് പകരം പെൻഷൻ തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കാൻ സർക്കാർ തീരുമാനിച്ചു. എന്നാൽ, ഈ പുതിയ തീരുമാനം എന്ന് മുതൽ നടപ്പിലാക്കുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. വരുന്ന ഓണത്തിന് മുന്നോടിയായി നൽകുന്ന ഈ മാസത്തെ ക്ഷേമ പെൻഷൻ നിലവിലുള്ള രീതിയിൽ തന്നെ വിതരണം ചെയ്യാനാണ് സാധ്യത.

ധനവകുപ്പ് പുറപ്പെടുവിച്ച പുതിയ ഉത്തരവനുസരിച്ച്, പൂർണമായും കിടപ്പുരോഗികളായ പെൻഷൻകാർക്ക് മാത്രമേ ഇനി തുക വീട്ടിലെത്തിച്ചു നൽകുകയുള്ളൂ. മറ്റുള്ളവരുടെ പെൻഷൻ തുക ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടെത്തും. നിലവിൽ സംസ്ഥാനത്തെ 62 ലക്ഷത്തോളം വരുന്ന ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ 26.62 ലക്ഷം പേർക്ക് ബാങ്ക് അക്കൗണ്ട് വഴിയും ബാക്കിയുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി വീട്ടിലെത്തിച്ചുമാണ് പെൻഷൻ നൽകുന്നത്. 2016 ഓഗസ്റ്റിൽ ഒന്നാം പിണറായി സർക്കാർ അധികാരമേറ്റ ശേഷമാണ് ഗുണഭോക്താക്കളുടെ താല്പര്യാനുസരണം ബാങ്ക് വഴിയോ വീട്ടിലെത്തിച്ചോ പെൻഷൻ വാങ്ങാനുള്ള സൗകര്യം ഏർപ്പെടുത്തിയത്. ഈ രീതിയ്ക്കാണ് ഇപ്പോൾ ധനവകുപ്പ് മാറ്റം വരുത്തുന്നത്.

 

 

 

 

 

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.