CCT 2026 സെലിബ്രിറ്റി ക്രിക്കറ്റ് ടൂർണമെന്റിന് കൊച്ചിയിൽ പ്രൗഢഗംഭീരമായ തുടക്കം
കൊച്ചി: പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ്, ഫെഡറൽ ഇന്റർനാഷണൽ ചേംബർ ഫോറവുമായി (FICF) സഹകരിച്ച് സംഘടിപ്പിക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ടൂർണമെന്റിന്റെ (CCT 2026) ലോഗോയും ജേഴ്‌സിയും പ്രകാശനം ചെയ്തു. കൊച്ചി ലേ മെറിഡിയനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പെഗാസസ് ഗ്ലോബൽ സ്ഥാപകനും ചെയർമാനുമായ ഡോ. അജിത് രവി, പെഗാസസ് ഗ്ലോബൽ ഡയറക്ടർ പ്രബോദ് അനിൽകുമാർ എന്നിവർ ചേർന്നാണ് സെലിബ്രിറ്റി ക്രിക്കറ്റ് ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചത്.
2017-ൽ ആരംഭിച്ച സി.സി.ടി, സൗഹൃദം, കായികക്ഷമത, പരസ്പര ബഹുമാനം, സ്ത്രീശാക്തീകരണം എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് ഓരോ സീസണും സംഘടിപ്പിക്കുന്നത്. ചടങ്ങിൽ പങ്കെടുത്ത വിവിധ ടീമുകളുടെ ക്യാപ്റ്റൻമാരുടെയും ടീം മാനേജർമാരുടെയും സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.

കൊച്ചി ഓർത്തോ വാരിയേഴ്സിൻ്റെ ക്യാപ്റ്റൻ ഡോ. പോൾ കെ. ജോസിനെ പ്രതിനിധീകരിച്ച് ഡോ.ജോയ്‌സ് വർഗീസ്, ടീം മാനേജർ ഡോ. ഗായത്രി എസ്. ബാബു, ട്രൈസിറ്റി ഈഗിൾസിനെ പ്രതിനിധീകരിച്ച് ക്യാപ്റ്റൻ അരുൺ ജേക്കബ്, ടീം മാനേജർ ജസീല, കേരള ലോയേഴ്സ് 11-ൻ്റെ ക്യാപ്റ്റൻ രമേഷ് ടിയെ പ്രതിനിധീകരിച്ച് മുഹമ്മദ് ഫിർദോസും ഷെഫീക് റഹ്മാനും ടീം മാനേജർ ഭാവന കെ. കെ., ടി.സി.എസ് കൊച്ചിയെ പ്രതിനിധീകരിച്ച് ക്യാപ്റ്റൻ വിവേക് കെ. വി., ടീം മാനേജർ ജസാ ജാവേദ് എന്നിവർ പങ്കെടുത്തു.

സി.സി.ടി 2026-ന്റെ ഔദ്യോഗിക ലോഗോ പ്രകാശനവും ടീമുകളുടെ ജേഴ്‌സി പ്രകാശനവുമായിരുന്നു ചടങ്ങിന്റെ പ്രധാന ആകർഷണം. ഡോക്ടർമാർ, അഭിഭാഷകർ, കോർപ്പറേറ്റ് പ്രൊഫഷണലുകൾ, സാമൂഹിക പ്രവർത്തകർ, സിനിമാ-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവരെ ഒരു കുടക്കീഴിൽ അണിനിരക്കുന്ന ടൂർണമെന്റ് കായികരംഗത്തെ ആവേശകരമായ പുതിയൊരു അധ്യായത്തിനാണ് തുടക്കമിടുന്നത്.

