കൃത്യതയാർന്ന ഉപഭോക്തൃ സേവനം: ജീവൻ ജ്യോതി മൾട്ടിസ്റ്റേറ്റ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ബ്രാൻഡ് റൂട്ട്സ് എക്സലൻസ് അവാർഡ്

കൃത്യതയാർന്ന ഉപഭോക്തൃ സേവനം: ജീവൻ ജ്യോതി മൾട്ടിസ്റ്റേറ്റ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ബ്രാൻഡ് റൂട്ട്സ് എക്സലൻസ് അവാർഡ്

കൊച്ചി: ഉപഭോക്താക്കൾക്ക് നൽകുന്ന വേഗതയേറിയതും മികച്ചതുമായ സേവനങ്ങൾ മുൻനിർത്തി ജീവൻ ജ്യോതി മൾട്ടിസ്റ്റേറ്റ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന് ബ്രാൻഡ് റൂട്ട്സ് എക്സലൻസ് അവാർഡ്. ‘പ്രോംപ്റ്റ് കസ്റ്റമർ സർവീസ്’ വിഭാഗത്തിലാണ് സൊസൈറ്റി അവാർഡിന് അർഹരായത്. കൊച്ചി ലേ മെറിഡിയനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ജീവൻ ജ്യോതി മൾട്ടിസ്റ്റേറ്റ് ക്രെഡിറ്റ് കോ – ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വൈസ് പ്രസിഡന്റ് ഡോ.ജോളി ആൻ്റണി, അഡ്‌മിൻ ഡയറക്ടർ ആനന്ദ്, സിഒഒ അരുൺ, ഡയറക്ടർ നിതിൻ, ഡയറക്ടർ സുധീർ എന്നിവർ ചേർന്ന് പെഗാസസ് ഗ്ലോബൽ സ്ഥാപകനും ചെയർമാനുമായ ഡോ. അജിത് രവി, ബ്രാൻഡ്‌റൂട്ട്സ് ഡയറക്ടർ ഫൈസൽ പി.ഐ  എന്നിവരിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.

തങ്ങളുടെ കൃത്യമായ കാഴ്ചപ്പാടിലൂടെയും പ്രതിബദ്ധതയിലൂടെയും പ്രവർത്തനമികവിലൂടെയും പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിക്കുന്ന സ്ഥാപനങ്ങളെ ആദരിക്കുന്നതിനാണ് ബ്രാൻഡ് റൂട്ട്സ് എക്സലൻസ് അവാർഡ് സംഘടിപ്പിക്കുന്നത്. ഉപഭോക്തൃ സംതൃപ്തി, മികച്ച സേവന നിലവാരം, വിശ്വസ്തതയിലധിഷ്ഠിതമായ ബന്ധങ്ങൾ കെട്ടിപ്പടുക്കൽ എന്നിവയിൽ ജീവൻ ജ്യോതി പുലർത്തുന്ന നിർണ്ണായകമായ പങ്കാണ് ഈ പുരസ്കാരത്തിന് അർഹമാക്കിയത്.

ഉപഭോക്താക്കൾക്ക് മുൻഗണന നൽകുന്ന സമീപനം, ദീർഘവീക്ഷണമുള്ള നേതൃത്വം, നിരന്തരമായ പ്രവർത്തനമികവ് എന്നിവയ്ക്കുള്ള അംഗീകാരമാണ് ഈ പുരസ്കാരം. വിശ്വസനീയമായ ധനകാര്യ സ്ഥാപനമെന്ന നിലയിൽ ജീവൻ ജ്യോതിയുടെ ജനപ്രീതി ഉയർത്താൻ ഈ നേട്ടം കാരണമായി.

 

 

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.