‘ഡോൾഫിൻ’ ചുഴലിക്കാറ്റ് ഭീഷണി: സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി കനത്ത മഴ തുടരും; 9 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

‘ഡോൾഫിൻ’ ചുഴലിക്കാറ്റ് ഭീഷണി: സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി കനത്ത മഴ തുടരും; 9 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കൂടി മഴ കനക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ തമിഴ്‌നാട് തീരത്തെ ചക്രവാതച്ചുഴിയും പസഫിക് മഹാസമുദ്രത്തിലെ ‘ഡോൾഫിൻ’ ചുഴലിക്കാറ്റിന്റെ സ്വാധീനവുമാണ് മഴ ശക്തമാകാൻ കാരണം. ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ കടുക്കുന്ന സാഹചര്യത്തിൽ മുൻകരുതലിന്റെ ഭാഗമായി 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രത്യേകിച്ച് മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മഴ രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ 26 പേർ മരണപ്പെട്ടു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജ്ജിതമായി പുരോഗമിക്കുകയാണ്. ഇന്ന് രാവിലെ വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്തൊട്ടാകെയുള്ള 462 ദുരിതാശ്വാസ ക്യാമ്പുകളിലായി 27,048 പേർ കഴിയുന്നുണ്ട്. മഴക്കെടുതി മൂലം ഇതുവരെ 67.44 കോടി രൂപയുടെ നഷ്ടമുണ്ടായതായി മുഖ്യമന്ത്രി അറിയിച്ചു. കനത്ത മഴയിൽ 53 വീടുകൾ പൂർണ്ണമായും 588 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. നദികളിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് സംസ്ഥാനത്തെ 14 ഡാമുകൾ നിലവിൽ തുറന്നുവിട്ടിരിക്കുകയാണ്.

 

 

 

 

 

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.