RAC ടിക്കറ്റുള്ളവർക്കും ഇനി എസി കോച്ചുകളിൽ പുതിയമാറ്റം; റെയിൽവേ ബോർഡ് സർക്കുലർ അയച്ചു

RAC ടിക്കറ്റുള്ളവർക്കും ഇനി എസി കോച്ചുകളിൽ പുതിയമാറ്റം; റെയിൽവേ ബോർഡ് സർക്കുലർ അയച്ചു

ട്രെയിനുകളിലെ എസി കോച്ചുകളിൽ ആർ.എ.സി (RAC) ടിക്കറ്റിൽ യാത്ര ചെയ്യുന്നവർക്കും ഇനി മുതൽ കമ്പിളിപ്പുതപ്പ് ലഭിക്കും. ഇതിനാവശ്യമായ സൗകര്യങ്ങൾ ഉടനടി ഒരുക്കണമെന്ന് കാട്ടി റെയിൽവേ ബോർഡ് എല്ലാ റെയിൽവേ സോണുകൾക്കും സർക്കുലർ അയച്ചു. എസി ചെയർ കാറുകൾ ഒഴികെയുള്ള മറ്റെല്ലാ എസി ക്ലാസുകളിലും യാത്ര ചെയ്യുന്നവർക്ക് ഈ ആനുകൂല്യം ലഭ്യമാകും. ഇതുവരെ ഒരു സീറ്റിന് ഒരു പുതപ്പ് എന്ന ക്രമത്തിലായിരുന്നു വിതരണം ചെയ്തിരുന്നത്. എന്നാൽ ആർ.എ.സി വ്യവസ്ഥയിൽ ഒരേ സീറ്റ് രണ്ട് പേർ പങ്കിടുന്ന സാഹചര്യം പരിഗണിച്ചാണ് ഈ പുതിയ തീരുമാനം.

നിലവിലെ ആർ.എ.സി സംവിധാനമനുസരിച്ച് തേർഡ് എസിയിൽ 4 ലോവർ ബർത്തുകളിലായി 8 പേർക്കും, സെക്കൻഡ് എസിയിൽ 3 ലോവർ ബർത്തുകളിലായി 6 പേർക്കുമാണ് യാത്ര ചെയ്യാൻ സാധിക്കുന്നത്. പുതപ്പടക്കമുള്ള ബെഡ്‌റോൾ സർവീസിന്റെ തുക ടിക്കറ്റ് നിരക്കിനൊപ്പം ഈടാക്കിയിട്ടും ആർ.എ.സി യാത്രക്കാരന് പുതപ്പ് നൽകിയില്ലെന്ന് കാട്ടി ഉപഭോക്തൃ കമ്മീഷനെ സമീപിച്ച പരാതിക്കാരന് അനുകൂലമായി അടുത്തിടെ വിധി വന്നിരുന്നു. ഈ സംഭവത്തിൽ ഉപഭോക്തൃ കമ്മീഷൻ റെയിൽവേക്ക് 25,000 രൂപ പിഴ ചുമത്തിയ പശ്ചാത്തലത്തിലാണ് യാത്രക്കാർക്ക് ആശ്വാസകരമായ ഈ നടപടി.

 

 

 

 

 

 

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.