ഐസ്ക്രീം പാർലർ കേസ്: വി.എസിന്റെ ഹർജി സുപ്രീംകോടതി തള്ളി
ന്യൂഡൽഹി: ഐസ്ക്രീം പാർലർ കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദൻ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. 20 വർഷം പഴക്കമുള്ള കേസിൽ നിരവധി അന്വേഷണങ്ങൾ നടന്നതാണെന്നും ഇനിയുമൊരു അന്വേഷണത്തിന്റെ ആവശ്യം ഇല്ലെന്നുമായിരുന്നു സംസഥാന സർക്കാരിന്റെ നിലപാട്.
സർക്കാരിന്റെ അഭിഭാഷകൻ കെ.കെ. വേണുഗോപാലിന്റെ വാദം അംഗീകരിച്ച കോടതി ഹർജി തള്ളുകയായിരുന്നു. രാഷ്ട്രീയ നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും വി.എസ് അച്യുതാനന്ദന്റെയും രാഷ്ട്രീയ വൈരങ്ങൾക്ക് വേണ്ടി കോടതിയുടെ വിലപ്പെട്ട സമയം കളയാനാകില്ല എന്നും ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിൽ വി.എസിന് അതൃപ്തിയുണ്ടെങ്കിൽ കാര്യങ്ങൾ വിചാരണ കോടതിയിൽ ഉന്നയിക്കാമെന്നും കോടതി നിർദേശിച്ചു.
Photo Courtesy : Google/ Images may be subjected to copyright