ഹെൽമറ്റില്ലാതെ പെട്രോളില്ല ; ഉത്തരവ് തൽക്കാലം പിൻവലിക്കുന്നില്ലെന്ന് മന്ത്രി

ഹെൽമറ്റില്ലാതെ പെട്രോളില്ല ; ഉത്തരവ് തൽക്കാലം പിൻവലിക്കുന്നില്ലെന്ന് മന്ത്രി

petrolpumpതിരുവനന്തപുരം: ഹെൽമറ്റില്ലാതെ ഇരുചക്രവാഹനങ്ങളിൽ എത്തുന്നവർക്ക് പെട്രോൾ പമ്പിൽ നിന്നും പെട്രോൾ നൽകില്ലെന്ന ഗതാഗത കമ്മീഷണറുടെ ഉത്തരവ് തത്കാലം പിൻവലിക്കുന്നില്ലെന്ന് ഗതാഗത മന്ത്രി എ. കെ ശ്രീധരൻ അറിയിച്ചു. ഉത്തരവ് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടായാൽ പുനപരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഓഗസ്റ്റ് ഒന്ന് മുതൽ ഹെൽമറ്റില്ലാതെ എത്തുന്ന ഇരുചക്ര വാഹനങ്ങളിൽ പെട്രോൾ അടിച്ചു കൊടുക്കരുതെന്ന് ഗതാഗത കമ്മീഷ്ണർ ടോമിൻ ജെ തച്ചങ്കരി ഉത്തരവിറക്കിയിരുന്നു. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിലാണ് പദ്ധതി ആദ്യം നടപ്പിലാക്കുക. ഇരുചക്ര വാഹനങ്ങളിൽ ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനാണ് ഇത്തരം ഒരു പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ് രംഗത്തെത്തിയത്.

ആദ്യ ഘട്ടം വിജയിച്ചാൽ പദ്ധതി സംസഥാനമൊട്ടാകെ വികസിപ്പിക്കാനും തീരുമാനം ഉണ്ടാകും. പമ്പുകളിൽ ബോർഡുകളും ക്യാമറകളും സ്ഥാപിക്കാനും പദ്ധതിയുണ്ട്. ആദ്യ ൧൫ ദിവസം നിയമം തെറ്റിക്കുന്നവരിൽ നിന്നും പിഴ ഈടാക്കില്ലെന്നും ശേഷം പിഴ ചുമത്തുമെന്നും അധികൃതർ അറിയിച്ചു.

 

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.