പെരുമാള്‍ മുരുഗന്റെ മാതൊരുഭാഗന്‍ പിന്‍വലിക്കേണ്ടെന്ന് മദ്രാസ് ഹൈക്കോടതി
ചെന്നൈ: തമിഴ് സാഹിത്യകാരന് പെരുമാള്‍ മുരുഗന്റെ വിവാദനോവല്‍ മാതൊരുഭാഗന്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കേണ്ടെന്ന് മദ്രാസ് ഹൈക്കോടതി. പുസ്തകം നിരോധിച്ച നാമക്കല്‍ ജില്ല ഭരണകൂടത്തിന്റെ നടപടി എഴുത്തുകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമാണെന്നും കോടതി നിരീക്ഷിച്ചു.
നോവലില്‍ ഹിന്ദു ദൈവങ്ങളെയും ഹൈന്ദവ സ്ത്രീകളെയും അപമാനിച്ചുവെന്ന് ആരോപിച്ച് ജാതിസംഘടനകള്‍ രംഗത്തെത്തിയതോടെയാണ് പെരുമാള്‍ മുരുഗനെതിരെ പ്രതിഷേധം ഉയര്‍ന്നത്. നൂറുവര്‍ഷം മുമ്പുവരെ തിരുച്ചെങ്കോട് ക്ഷേത്രവത്തില് നിലനിന്നിരുന്ന ഒരു ആചാരമായിരുന്നു മാതൊരുഭാഗന്റെ പ്രമേയം.
ചീഫ് ജസ്റ്റീസ് എസ്. കെ. കൗള്‍, ജസ്റ്റീസ് പുഷ്പ സത്യനാരായണ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് പെരുമാള്‍ മുരുഗനെതിരായ ഹര്‍ജി തള്ളിയത്.
Photo courtesy : Google /images may be subject to copyright