ഇന്ത്യ-വെസ്റ്റ് ഇന്ഡീസ് പരമ്പരയിലെ മൂന്നാം ട്വന്റി20 മത്സരം ഇന്ന്.
ഇന്ത്യ-വെസ്റ്റ് ഇന്ഡീസ് പരമ്പരയിലെ മൂന്നാം ട്വന്റി20 മത്സരം ഇന്ന്. ഇന്ത്യൻ സമയം രാത്രി 8 മണിക്കാണ് മത്സരം. ആദ്യ രണ്ടു മത്സരങ്ങൾ വിജയിച്ച ഇന്ത്യ ഈ മൂന്നാം മത്സരവും വിജയിച്ച് പരമ്പര സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ്. ഗയാനയിൽ വച്ചാണ് മത്സരം.
ആവേശകരമായ മത്സരത്തിനായിരിക്കും ഗയാന ഇന്ന് വേദിയാകുന്നുവെന്ന കാര്യത്തില് യാതൊരു സംശയവുമില്ല. ഇന്ത്യ പരമ്പര സ്വന്തമാക്കിയതിനാല് ടീമിലെ റിസര്വ് താരങ്ങള്ക്കും ഇന്ന് കളിക്കാന് അവസരം ലഭിച്ചേക്കുമെന്നാണ് സൂചന.
ഇതോടെ ദീപക് ചാഹര്, ശ്രേയസ് അയ്യര്, കെ.എല്.രാഹുല് എന്നിവര് ഇന്ന് കളിക്കാനാണ് സാധ്യത. റിഷഭ് പന്തിന് ഇന്ന് അവസരം ലഭിക്കുമോ എന്ന കാര്യത്തിലാണ് ആരാധകര് ഏറ്റവുംകൂടുതൽ ഉറ്റുനോക്കുന്നത്.
Photo Courtesy : Google/ images are subject to copyright

