തീരദേശ പരിപാലന ചട്ടം ലംഘിച്ച് അനധികൃതമായി നിർമ്മിച്ചിരിക്കുന്ന കെട്ടിടങ്ങൾ കണ്ടെത്തി പൊളിക്കാനൊരുങ്ങി സർക്കാർ.
മൂന്നുജില്ലകളിലായി 628 കെട്ടിടങ്ങളാണ് തീരദേശ പരിപാലന ചട്ടം ലംഘിച്ച് അനധികൃതമായി നിർമ്മിച്ചിരിക്കുന്നത്. ആലപ്പുഴ,കോട്ടയം, എറണാകുളം എന്നീ ജില്ലകളിലായി 628 കെട്ടിടങ്ങലാണ് നിർമ്മിച്ചിരിക്കുന്നത്. ഇക്കാര്യം തദ്ദേശവകുപ്പ് ഹൈക്കോടതിയെ അറിയിച്ചു.
ഏറ്റവുംകൂടുതൽ നിർമ്മിച്ചിരിക്കുന്നത് എറണാകുളം ജില്ലയിലാണ്. 383 കെട്ടിടങ്ങളാണ് എറണാകുളം ജില്ലയിൽ നിർമ്മിച്ചിരിക്കുന്നത്. ഇപ്പോൾ കണ്ടെത്തിയിട്ടുള്ള 628 എണ്ണവും അനധികൃതമായി നിർമിച്ചു എന്നാണ് സർക്കാറിന്റെ കണ്ടെത്തൽ. ഇത് പൊളിച്ചു നീക്കുന്നതിന് തദ്ദേശസ്ഥാപനങ്ങൾ നോട്ടീസ് നൽകിയിട്ടുണ്ട്. 625 അനധികൃതനിർമാണങ്ങളിൽ അഞ്ചെണ്ണം റിസോർട്ടുകളാണ്.
വേമ്പനാട് കായൽ സംരക്ഷണം സംബന്ധിച്ച് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ ആണ് സർക്കാരിന്റെ ഈ വിശദീകരണം. വേമ്പനാട് കായലിലെ കയ്യേറ്റങ്ങൾ സംബന്ധിച്ചു ബന്ധപ്പെട്ട ജില്ലാ കലക്ടർമാറിൽ നിന്ന് വിശദീകരണംതേടാനും അറിയിച്ചിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright

