രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 64 ആയി: ഏറ്റവും കൂടുതൽ മരണം മഹാരാഷ്ട്രയിൽ.
രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 64 ആയി. മുംബൈയില്‍ ഡോക്ടര്‍ക്കും നഴ്സുമാര്‍ക്കും കോവിഡ് സ്ഥിരീകരിച്ച ആശുപത്രികള്‍ അടച്ചു. സായി ആശുപത്രി പൂര്‍ണമായും ജസ് ലോക്, സയ്ഫി, ബാബ, ഹിന്ദുജ ആശുപത്രികള്‍ ഭാഗികമായുമാണ് അടച്ചത്. ഇവിടെ ജോലിചെയ്യുന്ന മലയാളികളായ നഴ്‌സുമാർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം നിസാമുദീനിലെ തബ്‍ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരിൽ 379പ്പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്, കൂടാതെ 19പ്പേർ കൊറോണ ബാധിച്ച് മരിച്ചു. തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 9000പെർ നിരീക്ഷണത്തിലാണ്.
ഹരിയാനയിൽ ഇന്ന് ആദ്യത്തെ കോവിഡ് മരണം റിപ്പോർട്ട് ചെയ്‌തു. അംബാലയിൽ 67 വയസ്സുക്കാരനാണ് മരിച്ചത്. കൂടാതെ അരുണാചൽപ്രദേശിൽ ആദ്യകേസ് ഇന്ന് റിപ്പോർട്ട് ചെയ്‌തു. മഹാരാഷ്‌ട്രയിൽ കൊറോണ ബാധിതരുടെ എണ്ണം 338 ആയി. ഏറ്റവും കൂടുതൽ മരണവും മഹാരാഷ്‌ട്രയിലാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
മഹാരാഷ്ട്രയിൽ 17 പ്പേർ, തെലുങ്കാനയിൽ 9പ്പേർ, ബംഗാളിൽ 6പ്പേരുമാണ് കൊറോണ ബാധിച്ച് മരിച്ചത്. രാജ്യത്ത് സമൂഹ വ്യാപനമില്ലെന്നും, രോഗം പടരുന്നത് കുറയണമെങ്കിൽ നാലാഴ്ച്ച എങ്കിലും എടുക്കുമെന്നും കേന്ദ്രആരോഗ്യ മന്ത്രി ഹർഷ് വർദ്ധൻ പറഞ്ഞു.
Photo Courtesy : Google/ images are subject to copyright

