ഈ സീസണിലെ രഞ്ജി ട്രോഫി മത്സരങ്ങള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായി ബിസിസിഐ.
ഈ സീസണിലെ രഞ്ജി ട്രോഫി മത്സരങ്ങള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായി ബിസിസിഐ. കൊവിഡ് നിയന്ത്രണങ്ങളില്‍ ടൂര്‍ണമെന്ന് സംഘടിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ബിസിസി ഐ അറിയിച്ചു. കൂടാതെ കോവിഡ് കാരണം മുടങ്ങിയ നിരവധി അന്താരാഷ്ട്ര മത്സരങ്ങളടക്കം നടക്കാനുള്ളതിനാലാണ് രഞ്ജിട്രോഫി മത്സരം ബി.സി.സി.ഐ റദ്ദാക്കുന്നത്.
പകരം വിജയ് ഹസാരെ ട്രോഫിയുമായി മുന്നോട്ടുപോകുമെന്നും ബിസിസിഐ അറിയിച്ചു. എണ്‍പത്തിയേഴ് വര്‍ഷങ്ങള്‍ക്കിടെ ഇത് ആദ്യമായാണ് രഞ്ജി ട്രോഫി മത്സരം ഉപേക്ഷിക്കുന്നത്.
കൊവിഡിന്റെ ഇടവേളയ്ക്ക് ശേഷം ജനുവരിയിലാണ് ഇന്ത്യയില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് പുനരാരംഭിച്ചത്. ആദ്യം സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റാണ് സംഘടിപ്പിച്ചത്. ഫൈനലിലേക്ക് ടൂര്‍ണമെന്റ് എത്തി നില്‍ക്കുകയാണ്. അടുത്തതായി രഞ്ജി ട്രോഫി നടക്കുമെന്ന് പ്രതീക്ഷിച്ചിരിക്കവെയാണ് ടൂര്‍ണമെന്റ് ഈ വര്‍ഷം ഉണ്ടാകില്ലെന്ന് ബിസിസിഐ അറിയിക്കുന്നത്.
കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം രണ്ട് ഘട്ടങ്ങളായി രഞ്ജി ട്രോഫി നടത്തുകയെന്നതായിരുന്നു ബിസിസി ഐക്ക് മുന്നിലുണ്ടായിരുന്ന വഴി. എന്നാല്‍ ഇതിന് ചെലവ് കൂടുതലാകുമെന്നതിനാലാണ് മത്സരം ഉപേക്ഷിക്കുന്നതെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി.
Photo Courtesy : Google/ images are subject to copyright