ഹൈക്കോടതി ജഡ്ജിമാരുടെ പരിഗണന വിഷയങ്ങളില്‍ മാറ്റം
ഹൈക്കോടതി ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങളില്‍ മാറ്റം. ജസ്റ്റിസ് ദേവന് രാമചന്ദ്രന് ബഞ്ചില്‍ നിന്നും കെഎസ്ആര്‍ടിസി, സര്‍വകലാശാല വിഷയങ്ങള്‍ എടുത്തുമാറ്റി. ജസ്റ്റിസ് സതീഷ് നൈനാന് ആണ് ഈ വിഷയങ്ങള്‍ ഇനി പരിഗണിക്കുക.
ജസ്റ്റിസ് ദേവന് രാമചന്ദ്രന് അപ്പീല്‍, കമ്പനി കേസുകളുടെ ചുമതല നല്കി. ജസ്റ്റിസ് എന്‍ നഗരേഷിന് പൊലീസ് അതിക്രമം, പൊലീസ് സംരക്ഷണം സംബന്ധിച്ച വിഷയങ്ങളും, ജസ്റ്റിസ് സിയാദ് റഹ്മാന്, ജസ്റ്റിസ് കെ ബാബു തുടങ്ങിയവര്‍ ജാമ്യ ഹര്‍ജികളും പരിഗണിക്കും.
ഓരോ ആറ് മാസത്തിനിടയിലും ഹൈക്കോടതിയില്‍ ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങളില്‍ മാറ്റം വരുത്താറുണ്ട്.ഹൈക്കോടതിയിലെ രണ്ട് ജീവനക്കാര്‍ക്ക് വിരമിക്കലിന് ശേഷം സര്‍വീസില്‍ തുടരാന്‍ അനുമതി നല്‍കുകയും ഉത്തരവ് തിരുത്തുകയും ചെയ്ത ജസ്റ്റ് ദേവന് രാമേന്ദ്രന്റെ നടപടിയും വിവാദത്തില്‍ ആയിരുന്നു.
Photo Courtesy : Google/ images are subject to copyright