ശക്തമായ മഴ, എറണാകുളം ജില്ലയില് റെഡ് അലര്ട്ട്
സംസ്ഥാനത്ത് മണ്സൂണ് മഴ കനക്കുന്നു. എറണാകുളം ജില്ലയില് റെഡ് അലര്ട്ട് പ്രഖ്യാപിച്ചു. നാളെ ഇടുക്കി, കണ്ണൂര് ജില്ലകളില് റെഡ് അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരള, ലക്ഷദ്വീപ്,കര്ണാടക തീരങ്ങളില് മത്സ്യബന്ധനത്തിന് നിരോധനമുണ്ട്.ഇവിടങ്ങളില് കടലാക്രമണം രൂക്ഷമാകുമെന്നും മതിയായ സുരക്ഷാ മുന്കരുതലെടുക്കണമെന്നുമാണ് മുന്നറിയിപ്പ്.
മണ്സൂണ് പാത്തി സാധാരണ സ്ഥാനത്ത് നിന്നും തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നതും രണ്ട് ചക്രവാത ചുഴി നിലനില്ക്കുന്നതിനാലും വരുന്ന അഞ്ച് ദിവസം മഴയുണ്ടാകുമെന്ന് കഴിഞ്ഞദിവസം മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.
Photo Courtesy : Google/ images are subject to copyright

