സര്‍ക്കാര്‍ പരസ്യങ്ങളില്‍ രാഷ്ട്രീയക്കാരുടെ ചിത്രങ്ങള്‍ വേണ്ട: സുപ്രീം കോടതി
ന്യൂഡല്‍ഹി: സര്‍ക്കാര്‍ പരസ്യങ്ങളില്‍ രാഷ്ട്രീയക്കാരുടെ ചിത്രങ്ങള്‍ പതിക്കരുതെന്ന് സുപ്രീം കോടതി. മന്ത്രിമാരുടെയോ രാഷ്ട്രീയക്കാരുടെയോ ചിത്രങ്ങള്‍ പരസ്യങ്ങളില്‍ നല്‍കുന്നത് വ്യക്തിയോട് ആരാധന ഉളവാക്കുന്ന സമ്പ്രദായം സൃഷ്ടിക്കുമെന്നും കോടതി നിരീക്ഷിച്ചു.
രാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരുടെ ചിത്രങ്ങള്‍ അവരുടെ അനുവാദത്തോടെ ഉപയോഗിക്കാമെന്നും കോടതി പറഞ്ഞു. രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെയും പരേതരായ നേതാക്കളുടെയും ചിത്രങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്കില്ലെന്നും ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അറിയിച്ചു.
സര്‍ക്കാര്‍ പരസ്യങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച് പൊതു നിയമാവലി ഉണ്ടാക്കാനും പരസ്യത്തിനായി മാറ്റിവയ്ക്കുന്ന തുക കൃത്യമായി ചെലവഴിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും മൂന്നംഗ സമിതിയെ നിയോഗിക്കാനും കോടതി ഉത്തരവിട്ടു.
സര്‍ക്കാര്‍ പരസ്യങ്ങളില്‍ നേതാക്കളുടെ ചിത്രവും എഴുത്തും നല്കുന്നതില് കൃത്യമായ മാര്‍ഗരേഖ വേണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകനും അഭിഭാഷകനായ പ്രശാന്ത് ഭൂഷണ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതി വിധി.
ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍