മദര്‍ തെരേസയുടെ പിന്‍ഗാമി സിസ്റ്റര്‍ നിര്‍മല അന്തരിച്ചു

മദര്‍ തെരേസയുടെ പിന്‍ഗാമി സിസ്റ്റര്‍ നിര്‍മല അന്തരിച്ചു

sister nirmalaകൊല്‍ക്കത്ത: മദര്‍ തെരേസയുടെ പിന്‍ഗാമിയും മിഷനറീസ് ഓഫ് ചാരിറ്റി മദര്‍ സുപ്പീരിയറുമായിരുന്ന സിസ്റ്റര്‍ നിര്‍മല (81)അന്തരിച്ചു. സംസ്‌കാരം ബുധനാഴ്ച വൈകീട്ട് നാലുമണിക്ക് കൊല്‍ക്കത്തയില്‍ നടക്കും.

വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കൊല്‍ക്കത്തയിലെ മിഷണറീസ് ഓഫ് ചാരിറ്റീസിന്റെ ആസ്ഥാനത്തുവച്ചായിരുന്നു അന്ത്യം. 1997ല്‍ മദര്‍ തെരേസയുടെ മരണത്തെ തുടര്‍ന്നാണ് സിസ്റ്റര്‍ നിര്‍മലയെ മദര്‍ സുപ്പീരിയര്‍ ജനറലായി തെരഞ്ഞെടുത്തത്.

ഒറീസയിലെ റാഞ്ചിയില്‍ ബ്രാഹ്മണകുടുംബത്തില്‍ ജനിച്ച നിര്‍മ്മല മദര്‍ തെരേസയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായി 17ാം വയസില്‍ ക്രിസ്തുമതം സ്വീകരിക്കുകയായിരുന്നു. വാഷിങ്ടണിലും പനാമയിലും മിഷന്റെ നേതൃസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സിസ്റ്റര്‍ നിര്‍മ്മലയെ 2009ല്‍ പത്മവിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു.

2009ല്‍ അനാരോഗ്യം മൂലം നിര്‍മല സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് സിസ്റ്റര്‍ മേരി പ്രേമയെ മൂന്നാമത്തെ സുപ്പീരിയര്‍ ജനറലായി തിരഞ്ഞെടുത്തിരുന്നു.

 

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.