3ഡി ടാബ് ലെറ്റ് ഗൂഗിള്‍ പുറത്തിറക്കി

3ഡി ടാബ് ലെറ്റ് ഗൂഗിള്‍ പുറത്തിറക്കി

google-nvidia-project-tango-tablet-540x334
ഗൂഗിള്‍ തങ്ങളുടെ പ്രൊജക്ട് ടാങ്കോ പദ്ധതിയുടെ ഭാഗമായി 3ഡി ടാബ്ലെറ്റ് പുറത്തിറക്കി. സന്‍ഫ്രാന്‍സിസ്കോയില്‍ നടന്ന ചടങ്ങിലാണ് ഉപയോഗിക്കുന്നയാളുടെ ശരീരിക പ്രതികരണങ്ങള്‍ മനസ്സിലാക്കി പ്രതികരിക്കുന്ന (മോഷന്‍ സെന്‍സര്‍) ടാബ് പുറത്തിറക്കിയത്.

മനുഷ്യന്‍ മനസ്സിലാക്കുന്ന രീതിയിലേക്ക് ഇലക്ട്രോണിക്ക് ഉപകരണങ്ങളുടെ സെന്‍സ് വളര്‍ത്തിയെടുക്കുന്നു എന്നതാണ് പ്രൊജക്ട് ടാങ്കോയിലൂടെ ഉദ്ദേശിക്കുന്നത്. ഗൂഗിള്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ അഞ്ച് ഇഞ്ച് പ്രൊജക്ട് ടാങ്കോ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഡെവലപ്പര്‍മാര്‍ക്കായി ഇറക്കിയിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണ് പുതിയ ടാബ്.

അതിനാല്‍ തന്നെ ഇതു വിപണിയില്‍ എത്തുവാന്‍ അല്‍പ്പം കാത്തിരിക്കേണ്ടിവരും. തുടക്കത്തില്‍ ഗൂഗിള്‍ ഡെവലപ്പര്‍മാര്‍ക്ക് മാത്രമായിരിക്കും ഈ ടാബ് നല്‍കുക. ഇതിനായി 4000 ടാബുകള്‍ തയ്യാറായതായി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.