ഗുരുവായൂരിലേയ്ക്കും പൊന്നാനിയിലേയ്ക്കും വിമാനത്താവളത്തിൽ നിന്ന് ബസ് സർവീസ്

ഗുരുവായൂരിലേയ്ക്കും പൊന്നാനിയിലേയ്ക്കും  വിമാനത്താവളത്തിൽ നിന്ന് ബസ് സർവീസ്

fort-kochi-airport-low-floor-ac-volvo-bus

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഗുരുവായൂർ,
പൊന്നാനി എന്നീ സ്ഥലങ്ങളുൾപ്പെടെ കെ.എസ്.ആർ.ടി.സി. ബസ്സ് സർവീസുകൾ തുടങ്ങി.

ഗുരുവായൂരിലേയ്ക്ക് മൂന്ന് സർവീസുകളും പൊന്നാനിയിലേയ്ക്ക് രണ്ട് സർവീസുകളുമാണ് കെ.എസ്.ആർ.ടി.സി പുതുതായി ആരംഭിച്ചത്. പുലർച്ചെ 2.30, രാവിലെ 9, വൈകീട്ട് അഞ്ച് മണി എന്നീ സമയങ്ങളിലാണ് ഗുരുവായൂരിലേയ്ക്ക് വിമാനത്താവളത്തിൽ നിന്ന് സർവീസുകളുള്ളത്. 44 രൂപയാണ് ടിക്കറ്റ് ചാർജ്. രാവിലെ 5.30 നും വൈകീട്ട് ആറ് മണിയ്ക്കുമാണ് പൊന്നാനിയിലേയ്ക്കുള്ള സർവീസുകളുള്ളത്. 85 രൂപയാണ് ചാർജ്. ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ഗുരുവായൂരിൽ നിന്നും 2.15 നും രാത്രി ഒമ്പതുമണിയ്ക്കും പൊന്നാനിയിൽ നിന്ന് കൊച്ചി വിമാനത്താവളത്തിലേയ്ക്കും ബസ് സർവീസുണ്ട്. പുലർച്ചെ 3.30, രാവിലെ 7.45, വൈകീട്ട് 4 എന്നീ സമയങ്ങളിൽ വിമാനത്താവളത്തിൽ നിന്ന് തൃശ്ശൂരിലേയ്ക്ക് നേരിട്ട് സർവീസുകളുണ്ട്. ഇതിനുപുറമെ ഫോർട്ട് കൊച്ചിയിലേയ്ക്കും തിരിച്ചും രാവിലെ 6.25 മുതൽ എ.സി.ലോ ഫ്‌ളോർ ബസ്സുകൾ സർവീസ് നടത്തുന്നു. അങ്കമാലി, ചേർത്തല,ആലുവ, വൈക്കം എന്നിവിടങ്ങളിലേയ്ക്കും
വിമാനത്താവളത്തിൽ നിന്ന് ബസ് സർവീസുകൾ നിലവിലുണ്ട്. കെ.എസ്.ആർ.ടി.സി ബസ്സുകളുടെ  വിശദമായ സമയപ്പട്ടിക www.cial.aero എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.