ഹോളണ്ട്: കാഴ്ചകളുടെ സംഗീതം

ഹോളണ്ട്: കാഴ്ചകളുടെ സംഗീതം

hollജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന,1.6 കോടി ജനസംഖ്യയുള്ള, രാജ്യമാണ് നെതര്‍ലാന്റ്‌സ്. 41,543 ചതുരശ്ര കിലോമീറ്ററാണ് രാജ്യത്തിന്റെ വിസ്തൃതി. നെതര്‍ലാന്റ്‌സ് എന്നാണ് ഔദ്യോഗികവിളിപ്പേരെങ്കിലും ജനങ്ങളുടെ ചുണ്ടില്‍ ഈ രാജ്യത്തിന് പേര് മറ്റൊന്നാണ്- ഹോളണ്ട്. വാസ്തവത്തില്‍, വടക്കന്‍ ഹോളണ്ടിനെയും തെക്കന്‍ ഹോളണ്ടിനെയും ചേര്‍ത്ത് വിളിക്കുന്ന പേരാണ് ഹോളണ്ട് എന്നത്. കിഴക്ക് ജര്‍മ്മനിയും തെക്ക് ബെല്‍ജിയവും ഫ്രാന്‍സും അതിരിടുന്ന ഈ യൂറോപ്യന്‍ രാജ്യത്തെ ജനങ്ങളെ ഡച്ചുകാര്‍ എന്നും അവരുടെ ഭാഷയെയും സംസ്‌കാരത്തെയും ഡച്ച് എന്നും വിളിക്കുന്നു.

നെതര്‍ലാന്റ്‌സില്‍ സന്ദര്‍ശിക്കേണ്ട പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഒന്നാണ് ആംസ്റ്റര്‍ഡാം. നിങ്ങളുടെ യൂറോപ്യന്‍ യാത്രാപരിപാടിയില്‍ ഒരിക്കലും ഒഴിവാക്കാനവാത്ത സ്ഥലം- അതാണ് നെതര്‍ലാന്റ്‌സിന്റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാം. ചിത്രകാരന്‍മാര്‍ക്കും കാറ്റാടിയന്ത്രങ്ങള്‍ക്കും മെതിയടികള്‍ക്കും നിരപ്പായ ഭൂപ്രദേശങ്ങള്‍ക്കും കേട്ട സ്ഥലമാണിത്. ഈ മണ്ണില്‍ വിരുന്നിനായെത്തുന്ന യാത്രക്കാരെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു ആംസ്‌ററര്‍ഡാം. അഴകാര്‍ന്ന പ്രകൃതിഭംഗി ഈ പ്രദേശത്തെ കൂടുതല്‍ സവിശേഷമാക്കുന്നു. അങ്ങിനെ ഏതൊരു യൂറോപ്യന്‍ യാത്രയുടെയും അവിഭാജ്യഘടകമായി മാറുന്നൂ ആംസ്റ്റര്‍ ഡാം. ഇവിടെ കാഴ്ചകളുടെ ഊഷ്മളവിരുന്ന് നിങ്ങളെ കാത്തിരിക്കുന്നു. ഇതില്‍ കാറ്റാടിയന്ത്രങ്ങളുണ്ട്, അവിസ്മരണീയമായ പൂക്കളുടെ വിളഭൂമികളുണ്ട്, ചരിത്രപ്രധാനമായ പട്ടണകേന്ദ്രങ്ങളുണ്ട്, മ്യൂസിയവും ദൃശ്യവിരുന്നേകുന്ന പ്രദേശങ്ങളുമൂണ്ട്.

മൂന്ന് സുപ്രധാന കനാലുകളെ ചുറ്റിപ്പറ്റിയാണ് ആംസ്റ്റര്‍ഡാമിനെ ജീവിതം ചലിക്കുന്നത്. ഹെറെന്‍ഗ്രാട്ട്, കീസേഴ്‌സ്ഗ്രാട്ട്, പ്രിന്‍സെന്‍ഗ്രാട്ട് എന്നിവയാണ് ഈ കനാലുകള്‍. ചരിത്രവും കലയും തേടുന്ന സഞ്ചാരികളെ വിരുന്നൂട്ടുന്ന പ്രദേശങ്ങളാണ് ആനി ഫ്രാങ്ക് ഹൗസും റിക്‌സ് മ്യൂസിയവും്. പ്രിന്‍സെന്‍ഗ്രാട്ട് കനാലിന് ചുറ്റമുള്ള പ്രദേശം ഷോപ്പിംഗ്, ഗ്യാലറി കാഴ്ചകള്‍ എന്നിവയ്ക്കും വിശിഷ്ടമായ കോഫി ഷോപ്പുകള്‍ക്കും പേര് കേട്ടതാണ്.

 

ഗൂഡയാണ് നിങ്ങളുടെ യാത്രാപട്ടികയില്‍ ഒഴിവാക്കാന്‍ കഴിയാത്ത മറ്റൊരു പ്രദേശം. ഒട്ടേറെ പഴയ കെട്ടിടങ്ങളും സുന്ദരമായ കനാലുകളും ഉള്ള ഒരു മാതൃകാ ഡച്ച് നഗരമാണിത്. ഒരു പകല്‍ യാത്രയില്‍ മതിമറന്ന് ചുറ്റിക്കറങ്ങാവുന്ന നഗരമാണിത്. ഈ നഗരത്തിലെ സവിശേഷമായ രണ്ട് കാഴ്ചകളാണ് സെന്റ് ജാന്‍സ്‌കെര്‍ക് പള്ളിയിലെ ഗ്ലാസ് ജാലകങ്ങളും 15ാം നൂറ്റാണ്ടില്‍ പണകഴിച്ച സുന്ദരമായ ടൗണ്‍ ഹാളും. പാല്‍ക്കട്ടിയ്ക്കും സിറപ്പ് വേഫിള്‍സിനും മെഴുകുതിരിയ്ക്കും കളിമണ്‍ പൈപ്പുകള്‍ക്കും പ്രസിദ്ധമാണ് ഇവിടം.

hol

 

ലെയ്ഡന്‍ മറ്റൊരു സുന്ദര നഗരമാണ്. മരങ്ങള്‍ അതിരിട്ട കനാലുകളോട് ചേര്‍ന്നുള്ള കാറ്റാടിയന്ത്രങ്ങളും തടിപ്പാലങ്ങളും ചെടികളും മരങ്ങളും ഇടതൂര്‍ന്ന് വളരുന്ന പാര്‍ക്കുകളും മതിവരാക്കാഴ്ചകള്‍. ഈക മനോഹരമായ കനാലിലൂടെയുള്ള ഒരു ബോട്ട് യാത്ര മറക്കാനാവില്ല. ശാസ്ത്രമ്യൂസിയം, ഈജിപ്ത് സ്മാരകങ്ങള്‍, ചരിത്ര മ്യൂസിയം എന്നിവ നേരമ്പോക്കിനപ്പുറം അറിവിന്റെ ജാലകം തുറന്നിടുന്ന ഒന്നാണ്. ലോകത്തിലെ ഏറ്റവും പഴയ നക്ഷത്രബംഗ്ലാവാണ് ഹോര്‍ത്തുസ് ബൊട്ടാണിക്കസ്. 16-ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച സെന്റ് പീറ്റേഴ്‌സ് പള്ളി ഇവിടുത്തെ പ്രധാന സാന്നിധ്യമാണ്.

റോട്ടര്‍ഡാം എന്നത് 13-ാം നൂറ്റാണ്ടിലെ മുക്കുവ ഗ്രാമമായിരുന്നുവെങ്കിലും ഇന്നത് ഒരു ആധുനിക നഗരമായി മുഖം മിനുക്കിയിരിക്കുന്നു. നിരവധി ചരിത്ര പ്രദേശങ്ങള്‍ ഇവിടെ യാത്രികര്‍ക്ക് തേടാനുണ്ട്. സാല്‍വദോര്‍ ദാലി, വാന്‍ഗോഗ്, ബോഷ്, റംബ്രാന്റ് തുടങ്ങിയ വിഖ്യാതചിത്രകാരന്‍മാരുടെ പെയിന്റിംഗുകള്‍ സൂക്ഷിച്ചിട്ടുള്ള ബൊയ്ജ്മാന്‍സ് വാന്‍ ബ്യൂനിന്‍ജന്‍ മ്യൂസിയം ലോകപ്രശസ്തമാണ്.

മറ്റ് നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ തീരെ ചെറിയ നഗരമാണ് ഗ്രോനിന്‍ജന്‍. ഇവിടെ രണ്ട് കോളെജുകള്‍ ഉണ്ട്. ആര്‍ട്‌സ്, ബിസിനസ് എന്നീ വിഷയങ്ങളിലാണ് കോളെജുകളിലെ മുഖ്യപഠനം. ഗ്രോനിന്‍ജന്‍ മ്യൂസിയം ഹോളണ്ടിലെ ആധുനിക മ്യൂസിയങ്ങളില്‍ ഒന്നാണ്. ഇതിനുള്ളില്‍ ഒരു ഗ്രാഫിക്കല്‍ മ്യൂസിയവും കോമിക് മ്യൂസിയവും മാരിടൈം മ്യൂസിയവും യൂണിവേഴ്‌സിറ്റി മ്യൂസിയവും സ്ഥിതിചെയ്യുന്നു. സംഗീതമാണ് ഈ നഗരത്തിലെ പ്രധാന നേരമ്പോക്ക്. തെരുവിലെ കഫെകളില്‍ എല്ലാം ലൈവ് സംഗീതവിരുന്നുകള്‍ അരങ്ങേറുന്നു.

 

പുരാതനമുഖം കാത്തുസൂക്ഷിക്കാന്‍ വെമ്പല്‍കൊള്ളുന്ന പുരോഗമന നഗരമാണ് ഡെഫ്റ്റ്. ശാന്തവും സ്വച്ഛവുമായ അവധിക്കാലം വേണ്ടവര്‍ക്ക് സമയമുറങ്ങുന്ന ഈ നഗരത്തില്‍ തങ്ങാം. എട്ടുവര്‍ഷം നീണ്ട യുദ്ധത്തിന്റെ കഥ പറയുന്ന പ്രിന്‍സെന്‍ഹോഫ് മ്യൂസിയം ഇവിടുത്തെ പ്രധാനകാഴ്ചയാകുന്നു.

ho

ഹേഗ് ഒരു അസാധാരണ പ്രദേശമാണ്. കടലിനരികെ സ്ഥിതിചെയ്യുന്ന രാജകീയ നഗരം എന്നാണ് പഴയ ഡച്ച് രാജകാല പ്രജകള്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ശ്രദ്ധയാകര്‍ഷിക്കുന്ന ഒട്ടേറെ സ്മാരകങ്ങള്‍, ചരിത്രപ്രാധാന്യമുള്ള പ്രദേശങ്ങള്‍ ആഡംബര ഡിപാര്‍ട്‌മെന്റ് സ്റ്റോറുകള്‍, അന്താരാഷ്ട്ര ആര്‍ട്ട് ഗ്യാലറികള്‍ എന്നിവ പ്രധാനം. നെതര്‍ലാന്റ് സര്‍ക്കാരിന്റെ ആസ്ഥാനവും ഇതാണ്.

അത്യാകര്‍ഷകമായ സെന്റ് സെര്‍വേഷ്യസ് ചര്‍ച്ച്, സെന്റ് പീറ്റേഴ്‌സ്‌ബെര്‍ഗ് കേവ്‌സ്, ഹെല്‍പൂര്‍ട്ട് എന്നിവയുടെ ഗേഹമായ നഗരചത്വരത്തിന്് പേര് കേട്ട ഇടമാണ് മാസ്ട്രിച്ച്. നിരവധി വാര്‍ഷിക ഉത്സവങ്ങള്‍ ഈ നഗരത്തില്‍ നടക്കുന്നു. കഫേകള്‍, ഹിപ് ബാറുകള്‍, താല്‍പര്യമുണര്‍ത്തുന്ന ഗ്യാലറികള്‍, കടകള്‍ എന്നിവയ്ക്ക് പേര് കേട്ട നഗരം കൂടിയാണ് ഇത്.

നഗരരൂപകല്പനയ്ക്ക് ഏറെ പ്രസക്തിയുള്ള മറ്റൊരു നഗരമാണ് യുട്രെക്റ്റ്. ഹോളണ്ടിലെ ഏറ്റവും വലിയ കോളെജായ യുട്രെക്റ്റ് സര്‍വ്വകലാശാല ഇവിടെ സ്ഥിതി ചെയ്യുന്നു. 200 വര്‍ഷത്തെ പഴക്കമുള്ള സെന്റ് മാര്‍ട്ടിന്‍ എന്ന ഗോതിക് കത്തീഡ്രല്‍, അവിടുത്തെ ഡോം ടവര്‍ എന്നിവയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങള്‍. സ്പീല്‍ക്ലോക്ക് മ്യൂസിയം, മ്യൂസിക് ബോക്‌സ്, താനെ പാടുന്ന സംഗീതഉപകരണങ്ങള്‍ എന്നിവയ്ക്ക് ഇവിടം പേര് കേട്ടിരിക്കുന്നു.

നെതര്‍ലാന്റ്‌സിന്റെ പുഷ്പനഗരി എന്ന പേര് കേട്ട നഗരമാണ് ഹാര്‍ലെം. ബ്‌ളോമെന്‍കോര്‍സോ പരേഡ് എന്ന വാര്‍ഷിക പരിപാടിക്ക് പേര് കേട്ട നഗരമാണിത്. ഗ്രോട്ടെ മാര്‍ക്റ്റ് സിറ്റി സെന്ററിന് ചുറ്റുമുള്ള ഷോപ്പിംഗും മ്യൂസിയങ്ങളും വാസ്തുശില്പകലകളും സന്ദര്‍ശകര്‍ക്ക് വിരുന്നൊരുക്കും. രാജ്യത്തെ ഏറ്റവും പഴയ മ്യൂസിയമായ ദി ടെയ്‌ലേഴ്‌സ് മ്യൂസിയം ഇവിടെയാണ്.

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.