പറവൂര്‍ ഭരതന്‍ അന്തരിച്ചു

പറവൂര്‍ ഭരതന്‍ അന്തരിച്ചു

bharathanകൊച്ചി: മുതിര്‍ന്ന സിനിമാതാരം പറവൂര്‍ ഭരതന്‍ അന്തരിച്ചു. 86 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ ഉറക്കത്തിനിടെയായിരുന്നു മരണം.

നിരവധി ചിത്രങ്ങളിലായി ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച അദ്ദേഹം 1951ല്‍ രക്തബന്ധം എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്. വില്ലന്‍ വേഷങ്ങളില്‍ നിന്ന് കോമഡി കഥാപാത്രങ്ങളിലേക്ക് നീങ്ങിയ പറവൂര്‍ ഭരതന്‍ നാടകത്തിലൂടെയാണ് അഭിനയജീവിതം ആരംഭിച്ചത്.

1929ല്‍ എറണാകുളും നോര്‍ത്ത് പറവൂര്‍ വാവക്കാട്ടാണ് അദ്ദേഹം ജനിച്ചത്. മഴവില്‍ക്കാവടി, പട്ടണപ്രവേശം, ഇന്‍ ഹരിഹര്‍നഗര്‍, തലയണമന്ത്രം, ഹിസ് ഹൈനസ് അബ്ദുള്ള എന്നിങ്ങനെ ആയിരത്തോളം ചിത്രങ്ങളില്‍ ഭരതന്‍ തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.

 

Photo Courtesy : Google/ images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.