ഇന്ന് ഹിരോഷിമ ദിനം; 70 വര്ഷം പിന്നിടുന്ന ദുരന്ത സ്മരണകൾ
കൊച്ചി : ഇന്ന് ഹിരോഷിമ ദിനം. ലോകത്ത് ആദ്യമായി അണുബോംബ് വർഷിചതിന്റെ എഴുപതാം വാർഷികം ആണ് ഇന്ന്. ചരിത്രത്തിന്റെ കറുത്ത താളുകളിൽ രചിക്കപെട്ട ആരും മറക്കാത്ത ദിനം . രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന നാളുകളിലാണ് ജപ്പാനിലെ പ്രമുഖ ജനവാസ നഗരമായ ഹിരോഷിമയുടെ മണ്ണിലേക്ക് “ലിറ്റിൽ ബോയ്” എന്ന് നാമകരണം ചെയ്ത ശക്തമായ അണുബോംബ് പതിച്ചത്.
1945 ഓഗസ്റ്റ് ആറിന് രാവിലെ 8.15നാണ് എനോള ഗോ എന്ന വിമാനത്തില് നിന്ന് അമേരിക്കൻ വായുസേന ലോകത്തെ നടുക്കിയ ദുരന്തം വിതച്ചത് . 15 ടണ് ഭാരമുള്ള അണുബോംബ്നശിപ്പിച്ചത് 70000 ത്തോളം പേരുടെ ജീവനാണ്. അതിൽ തീരുന്നതായിരുന്നില്ല ജപ്പാനിലെ ഇരുണ്ട ദിനങ്ങൾ. സ്ഫോടനത്തിന്റെ റേഡിയേഷന് പിന്നെയും പതിറ്റാണ്ടുകളായി ജപ്പാനെ വേട്ടയാടി. റേഡിയേഷന്റെ അതിപ്രസരത്തിൽ നഷ്ടമായത് ലക്ഷകണക്കിന് ജീവനുകളാണ്. പിന്നീടുണ്ടായ തലമുറയും റേഡിയേഷന്റെ ബാക്കിപത്രമായിരുന്നു. ലോകമനസാക്ഷിയെ നടുക്കിയ മനുഷ്യ നിർമിതിയുടെ ചരിത്രം പേറുകയാണ് ഇന്ന് ഹിരോഷിമ.
മൂന്ന് ദിവസം കഴിഞ്ഞ് ജപ്പാനിലെ നാഗസാക്കിയിലും സമാനമായ സ്ഫോടനം നടന്നു. ഒരു രാജ്യത്തിന്റെ പകുതിയിലതികം തകർന്നു തരിപ്പണമായി. കീഴടങ്ങുക അല്ലാതെ മറ്റൊരു വഴി ഇല്ലായിരുന്നു പിന്നീട് ജപ്പനിനു മുന്നിൽ. ഇന്നും അവിടെ ജനിക്കുന്ന കുട്ടികൾക്ക് ജനിതക വൈകല്യങ്ങൾ ഉണ്ടാകുന്നു എന്ന് പഠനങ്ങൾ കാണിക്കുന്നു.
Photo courtesy : Google /images may be subject to copyright

