അനശ്വരതയുടെ സോമതീരം…

അനശ്വരതയുടെ സോമതീരം…

 

baആയുര്‍വ്വേദത്തിന്റെ അടിസ്ഥാനത്തിലുള്ള ടൂറിസത്തില്‍ തുടക്കക്കാരാണ് നിങ്ങള്‍. ഇപ്പോള്‍ ഇത് എവിടെ എത്തിനില്‍ക്കുന്നു?

ലോകത്തിലെ തന്നെ ആദ്യ ആയുര്‍വേദിക് റിസോര്‍ട്ടാണ് സോമതീരം. ലോകത്തിന് വരദാനമായി ഇന്ത്യയ്ക്ക് നല്‍കാവുന്ന രണ്ട് കൈവഴികളാണ് യോഗയും ആയുര്‍വേദവും. ഇപ്പോള്‍ ഞങ്ങള്‍ക്ക് അഞ്ച് ആയുര്‍വ്വേദ ചികിത്സാ കേന്ദ്രങ്ങളുണ്ട്. ലോകമെങ്ങും ആയുര്‍വ്വേദാടിസ്ഥാനത്തിലുള്ള പദ്ധതി ആരംഭിക്കാന്‍ എനിക്ക് ക്ഷണമുണ്ട്. 1988ലാണ് സോമതീരം തുടങ്ങുന്നത്. 1990ല്‍ സോമ മണല്‍തീരം തുടങ്ങി. പിന്നീട് സോമ പാം ഷോര്‍, സോമ കേരള പാലസ്, സോമ ബേഡ്‌സ് ലഗൂണ്‍ എന്നിവ തുടങ്ങി. സോമ ഹൗസ്‌ബോട്ടുകളും ഉണ്ട്. അവ യാത്രികര്‍ക്ക് കേരളത്തിന്റെ കായലിനെക്കുറിച്ച് വ്യത്യസ്താനുഭവം സമ്മാനിക്കുന്നു.
എന്റെ സഹോദരന്‍ ഡോ. പോളി മാത്യു ആണ് ഈ പദ്ധതികളുടെ പ്രധാന ശക്തി. അദ്ദേഹത്തെ ആയുര്‍വ്വേദ ടൂറിസത്തിന്റെ പിതാവ് എന്നാണ് ഈ വ്യവസായത്തിലുള്ള മറ്റുള്ളവര്‍ വിശേഷിപ്പിച്ചിരുന്നത്. ഇപ്പോള്‍ അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞുപോയി.

സോമതീരത്തിന്റെ ഇപ്പോഴത്തെ ബിസിനസ്സുകള്‍ എന്തൊക്കെ?
സോമതീരം, സോമ എന്നീ ബ്രാന്റ് നാമങ്ങളുടെ കീഴിലാണ് ആയുര്‍വ്വേദ ആശുപത്രികള്‍. സോമതീരവുമായി ബന്ധപ്പെട്ട് ഒരു ഹൗസ്‌ബോട്ട് വിഭാഗവും ഉണ്ട്. സ്വന്തം ഐടി ആവശ്യങ്ങള്‍ നിറവേറ്റാന്‍ സോമ സൈബര്‍ സൊലൂഷന്‍സ് ഉണ്ട്. സിനിമാനിര്‍മ്മാണത്തിന് സോമ ക്രിയേഷന്‍സ് എന്ന ഒരു കമ്പനിയുമുണ്ട്.

സോമ ക്രിയേഷന്‍സിനെക്കുറിച്ച് വിശദമാക്കാമോ?
നാല് ഫീച്ചര്‍ ചിത്രങ്ങളും നാല് ഡോക്യുമെന്ററി ചിത്രങ്ങളും സോമ ക്രിയേഷന്‍സ് ഒരുക്കിയിട്ടുണ്ട്. ഗുണനിലവാരമുള്ളതും സമാന്തരസ്വഭാവമുള്ളതുമായി ചിത്രങ്ങള്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യം. യുവതലമുറയ്ക്ക് പരിസ്ഥിതിയെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും അറിവുനല്‍കുന്ന ബ്ലാക് ഫോറസ്റ്റ് ഞങ്ങള്‍ നിര്‍മ്മിച്ച ചിത്രമാണ്. പ്രമുഖ സംവിധായകന്‍ പോള്‍ കോക്‌സ് എടുത്ത ഫോഴ്‌സ് ഓഫ് ഡെസ്റ്റിനി എന്ന ചിത്രം മെല്‍ബോണ്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഉദ്ഘാടന ചിത്രമായിരുന്നു. സംസ്‌കൃതത്തിലുള്ള പ്രിയമാനസം എന്ന ചിത്രമാണ് അടുത്തത്. ഇത് ഇന്ത്യയിലെ തന്നെ മൂന്നാമത്തെ സംസ്‌കൃത ചിത്രമാണ്. 22 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇതാദ്യമായാണ് ഒരു സംസ്‌കൃതചിത്രം ഇവിടെ നിര്‍മ്മിക്കപ്പെടുന്നത്.

താങ്കളുടെ ബിസിനസ് ദര്‍ശനം?
നല്ല ആസൂത്രണവും കൃത്യമായ നടപ്പിലാക്കലും കൂടിച്ചേര്‍ന്നാലേ വിജയം ഉണ്ടാകൂ. വിജയത്തിന് നല്ലതുപോലെ കഠിനമായി അധ്വാനിക്കുകയും വേണം. ഈ ഘടകങ്ങളില്‍ ഏതെങ്കിലും ഒരിടത്ത് വീഴ്ചയുണ്ടായാലാണ് ബിസിനസ് പരാജയപ്പെടുന്നത്. ആസൂത്രണം പ്രധാനമാണ്. അതിനേക്കാള്‍ പ്രധാനമാണ് അത് നടപ്പിലാക്കല്‍. പല ബിസിനസ്സുകളും കൃത്യമായി നടപ്പില്‍ വരുത്താന്‍ കഴിയാത്തതിനാല്‍ പരാജയപ്പെടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.

എന്തെങ്കിലും തിരിച്ചടികള്‍? എങ്ങനെ അതിനെ മറികടന്നു?
ആദ്യത്തെ ബിസിനസ് നാമമാത്ര വിജയം ആയിരുന്നു. ക്ലീനിംഗ് സൊലൂഷനും തുണി ബാഗും പരാജയങ്ങളായിരുന്നു. അങ്ങിനെയാണ് ഞാന്‍ ആസൂത്രണവും നടപ്പിലാക്കലും എന്ന ബിസിനസ്സിന്റെ നിര്‍ണ്ണായക സംഗതി പഠിച്ചത്. ദൈവത്തിന്റെ കൃപകൊണ്ടാണ് ഞാന്‍ ഈ ബിസിനസ്സ് കെട്ടിപ്പൊക്കിയത്. ദൈവത്തിലുള്ള വിശ്വാസവും നിര്‍ണ്ണായകഘടകമാണ്.

ഭാവിപദ്ധതികള്‍?
ഒരു ആയുര്‍വേദ ആശുപത്രി തുടങ്ങണം എന്നുണ്ട്. യോഗയെ അടിസ്ഥാനമാക്കി ഒരു റിസോര്‍ട്ട് കേന്ദ്രവും നാച്യുറോപ്പതി കേന്ദ്രവും ആലോചനയിലുണ്ട്.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.